കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഗസ്സ : ഗസ്സ മുനമ്പില്‍ പ്രതിസന്ധി ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3യുടെ ഭാഗമായി ഗസ്സയിലെ യുഎഇ ഫീല്‍ഡ് ഹോസ്പിറ്റല്‍ ഫലസ്തീന് രോഗികള്‍ക്ക് അവശ്യ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് തുടരുന്നു.
2023 ഡിസംബര്‍ 2ന് ആരംഭിച്ചതു മുതല്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 48,700ലധികം പേര്‍ക്കാണ് ആശുപത്രി ചികിത്സ നല്‍കിയത്. ഓര്‍ത്തോപീഡിക്സ്,ന്യൂറോളജി,ജനറല്‍ സര്‍ജറി എന്നിവ ഉള്‍പ്പെടുന്ന മൈനര്‍ മുതല്‍ ക്രിട്ടിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ 1,780ലധികം ശസ്ത്രക്രിയകളും ആശുപത്രിയില്‍ നടനന്നിട്ടുണ്ട്. പത്ത് ആംബുലന്‍സുകളും 400 ടണ്‍ മെഡിക്കല്‍ സഹായവും നല്കി യുഎഇ ഗസ്സയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തി.
ഫീല്‍ഡ് ഹോസ്പിറ്റലില്‍ വിവിധ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശസ്ത്രക്രിയാ തീയറ്ററുകള്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള തീവ്രപരിചരണ വിഭാഗങ്ങള്‍, ഇന്റേണല്‍ മെഡിസിന്, ദന്തചികിത്സ, ഓര്‍ത്തോപീഡിക്സ്, സൈക്യാട്രി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഫാമിലി മെഡിസിന് എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക ക്ലിനിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
സിടി സ്കാനുകള്‍, എക്സ്റേകള്‍, ലബോറട്ടറി പരിശോധനകള്‍ എന്നിവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമഗ്രമായ ചികിത്സ ലഭ്യമാക്കാന്‍ പ്രാപ്തമാക്കുന്ന വിപുലമായ ഡയഗ്നോസ്റ്റിക് സൗകര്യവും ആശുപത്രിയിലുണ്ട്.
ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന്, ഈ സൗകര്യം ഒരു പ്രോസ്തെറ്റിക്സ് സെന്ററും പ്രവര്‍ത്തിക്കുന്നു, ഓര്‍ത്തോപീഡിക് പരിചരണത്തിന് അത്യാധുനിക ഉപകരണങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള കൃത്രിമ അവയവങ്ങള്‍, പുനരധിവാസ സേവനങ്ങള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമാണ്.
എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ പ്രസിഡന്റ് ്ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് ആശുപത്രി സ്ഥാപിച്ചത്. ഗുരുതരമായ സാഹചര്യങ്ങളില്‍ ഗാസയുടെ ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.