27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : എമിറേറ്റുകളില്‍ പറക്കും ടാക്സികള്‍ പോലും ആകാശത്ത് 2026ല്‍ പുറപ്പെടുന്നു. ഇത് വെറുമൊരു വരികളല്ല. യുഎഇയില്‍ പറക്കും ടാക്സികള്‍ വരുന്നതിനെക്കുറിച്ച് പരസ്യ വാചകങ്ങളാണ്. മഞ്ഞ നിറത്തിലുള്ള പറക്കുന്ന ടാക്സിയുടെ ഒരു മോഡല്‍ സഹിതം തിരക്കേറിയ ലണ്ടനിലെ ചാറിങ് ക്രോസ് റെയില്‍വേ സ്റ്റേഷനിലാണ് പരസ്യം പ്രദര്‍ശിപ്പിച്ചിരുന്നത്. 2026 ഓടെ രാജ്യത്ത് പറക്കും ടാക്സികള്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചുള്ള യുഎഇയുടെ പരസ്യം ലണ്ടനില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. 2026ല്‍ രാജ്യത്ത് പറക്കും ടാക്സികള്‍ നടപ്പിലാക്കാനുള്ള എമിറേറ്റ്സിന്റെ പദ്ധതികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഈ പരസ്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് യുഎഇ ഗവണ്മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.
ഒരു സ്വപ്നവും അസാധ്യമല്ലാത്ത യുഎഇയുടെ നേട്ടങ്ങള്‍ കാണിക്കുന്ന’ യുഎഇയുടെ ‘ബ്രിങ്ങ് യുവര്‍ ഇംപോസിബിള്‍/ഇന്‍വെസ്റ്റ് ഇന്‍ ദി യുഎഇ’ കാമ്പെയ്നിന്റെ ഭാഗമായിരുന്നു പ്രദര്‍ശനം. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ മാത്രമല്ല, മികച്ച നിക്ഷേപകരെ കൂടി ആകര്‍ഷിക്കുകയാണ് യുഎഇ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് എഐ, ബയോടെക്, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍, ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാനാണിത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബിസിനസുകള്‍ക്കും പിന്തുണ നല്കുന്ന ഒരു ആവാസവ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന ഒരു ആഗോള നിക്ഷേപ കേന്ദ്രമായി മാറാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആക്ടിവേഷന്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്ളൈയിംഗ് ടാക്സികള്‍ 2025 അവസാന പാദത്തില്‍ തന്നെ ദുബായില്‍ എത്തും, ഒപ്പം മറ്റു എമിറേറ്റുകളിലേക്കും. അബുദാബി നഗരത്തിലും അബുദാബിയില്‍ നിന്നും ദുബൈയിലേക്കും സര്‍വീസുണ്ടാവും. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പാം ജുമൈറ, ദുബൈ ഡൗ ണ്ടൗണ്, ദുബൈ മറീന എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പറക്കും ടാക്സികള്‍ പ്രവര്‍ത്തിക്കുക.