27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : യുഎഇ പതാകദിനത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപന ആസ്ഥാനങ്ങളില്‍ നടന്ന ചടങ്ങുകള്‍ വര്‍ണ്ണാഭവും അഭിമാനത്തിന്റെ മികച്ച വേദികളുമായിമാറി. അബുദാബി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. പതാകദിനവും അതിന്റെ മഹത്വവും മാതൃരാജ്യ ത്തോടും പ്രിയപ്പെട്ടവരോടുമുള്ള അഭിമാനത്തിന്റെയും വി ശ്വസ്തതയുടെയും മികച്ച പ്രകടനമായി. പതാ കദിനം ആഘോഷിക്കുന്നത് ഏറെ വിലപ്പെട്ടതും പ്രിയപ്പെ ട്ടതുമായ അവസരമാണെന്ന് അബുദാബി പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് സ്റ്റാഫ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയി പറഞ്ഞു.
രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ പ്രയത്നത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും, നമ്മു ടെ മനസ്സിലും ഹൃദയത്തിലും ആത്മാവിലും, രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ അവിസ്മരണീയകാലഘട്ടം മനസ്സില്‍ തെളിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മേ ജര് ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്, സ്പെഷ്യല്‍ ഡ്യൂട്ടി വിഭാഗം ഡയറക്ടര്‍, പൊലീസ് സെക്ടറുകളുടെ ഡയറക്ടര്‍മാര്‍, ഡയറക്ടറേറ്റുകളുടെയും ഡിപ്പാര്‍ട്ട്മെന്റുകളുടെയും ഡയറ ക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അബുദാബി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് അനേകങ്ങളെ സാക്ഷിയാക്കിയാക്കിയാണ് പതാക ഉയര്‍ത്തിയത്. രാജ്യത്തിന്റെ അഭിമാനമായ ചതുര്വര്ണ്ണ ദേശീയപതാക ഉയര്‍ന്നപ്പോള്‍ രാജ്യസ്നേഹം മനസ്സിനകത്ത് കുളിരുചൊരിഞ്ഞു. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് ബദര്‍ അല്‍കുബൈസി പതാക ഉയര്‍ത്തി. വളര്‍ച്ചയുടെ പാതയില്‍ ലോകത്തിന് മാതൃകയായി മാറുകയും സാഹോദര്യത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ ലോകത്തിന് സമര്‍പ്പിക്കുകയും സഹിഷ്ണുതയുടെ സമ്പൂര്‍ണ്ണത ആഗോള ജനതക്ക് സമ്മാനിക്കുകയും ചെയ്ത യുഎഇ എന്നും അഭിമാനമാണെന്ന് വിവിധയിടങ്ങളില്നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിലെ പങ്കാളികള്‍ അഭിപ്രായപ്പെട്ടു.