
ഐപിയുവിലെ അറബ് ഗ്രൂപ്പിന്റെ പ്രാതിനിധ്യം യുഎഇ അവസാനിപ്പിച്ചു
അബൂദാബി : കലാലയം സാംസ്കാരിക വേദിയുടെ കീഴില് നടത്തുന്ന പതിനാലാം എഡിഷന് യുഎഇ പ്രവാസി സാഹിത്യോത്സവ് നവംബര് 24 ന് അബൂദാബി നാഷണല് തിയേറ്ററില് നടക്കും.രജിസ്റ്റര് ചെയ്ത 7119 മത്സരികളില് നിന്ന് യൂണിറ്റ്,സെക്ടര്, സോണ് ഘടകങ്ങളില് മത്സരിച്ച് വിജയികളായ ആയിരം പ്രതിഭകളാണ് മത്സരിക്കുന്നത്. ‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തിലുള്ള പ്രവാസി സാഹിത്യോത്സവില് ജൂനിയര്,സെക്കണ്ടറി, സീനിയര്,ജനറല് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്. വിവിധ സ്കൂളുകളില് നിന്ന് ക്യാമ്പസ് വിഭാഗത്തില് പ്രത്യേക മത്സരങ്ങളും നടക്കും. മാപ്പിളപ്പാട്ട്,ഖവാലി,ദഫ്, മദ്ഹ്ഗാനം,സൂഫിഗീതം, മലയാള പ്രസംഗം,കഥാരചന, കവിതാരചന,കോറല് റീഡിങ്, കൊളാഷ്, സ്പോട് മാഗസിന് തുടങ്ങി 73 മത്സര ഇനങ്ങള് 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 7 മണിക്ക് ആരംഭിക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ശൈഖ് അലി അല് ഹാഷ്മി ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്ദൗസ് സഖാഫി കടവത്തൂര് സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖര് പങ്കെടുക്കും. ഗ്ലോബല് കലാലയം കഥ, കവിത പുരസ്കാര ജേതാക്കള്ക്കുള്ള പുരസ്കാര വിതരണവും നടക്കും. സംഘാടക സമിതി ചെയര്മാന് ഉസ്മാന് സഖാഫി തിരുവത്ര, കണ്വീനര് ഹംസ അഹ്സനി, ആര്എസ്സി ഗ്ലോബല് ചെയര്മാന് സകരിയ ശാമില് ഇര്ഫാനി, ഗ്ലോബല് സെക്രട്ടറി മുസ്തഫ കൂടല്ലൂര്, ആര്എസ്സി യു.എ.ഇ നാഷനല് സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.