27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ലെബനനിലേക്ക് അടിയന്തര ഭക്ഷ്യസഹായം അയച്ചു. ഈ സഹായം നിലവിലുള്ള മാനുഷിക പ്രതിസന്ധിയും സംഘര്‍ഷവും ബാധിച്ച 250,000 ആളുകളില്‍ എത്തിക്കും. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് വിതരണം ചെയ്യും.
സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ ഈ സഹായം അടിവരയിടുന്നു. രാജ്യത്തിന്റെ ആഴത്തിലുള്ള മാനുഷിക മൂല്യങ്ങളും ഉത്തരവാദിത്തബോധവും പ്രതിഫലിപ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കിക്കൊണ്ട് ആവശ്യമുള്ളവര്‍ക്ക് ഒപ്പം നില്‍ക്കാനുള്ള യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെയും നിര്‍ദ്ദേശങ്ങള്‍ ഈ സഹായം പ്രതിഫലിപ്പിക്കുന്നുവെന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി പറഞ്ഞു. ഡബ്ല്യൂഎഫ്പിയുടെ പങ്കാളിത്തത്തോടെ എംബിആര്‍ജിഐ വഴി വിതരണം ചെയ്യുന്ന ലെബനീസ് സഹോദരീസഹോദരന്മാര്‍ക്കുള്ള ഈ പിന്തുണ, അറബ് ലോകത്ത് പ്രതിസന്ധികളും മാനുഷിക വെല്ലുവിളികളും നേരിടുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള യുഎഇയുടെ തുടര്‍ച്ചയായ സമര്‍പ്പണത്തെ പ്രകടമാക്കുന്നതായി അല്‍ ഗെര്‍ഗാവി പറഞ്ഞു. അയല്‍ രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി എംബിആര്‍ജിഐ പ്രോഗ്രാമുകളും പങ്കാളിത്തങ്ങളും വികസിപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.