കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ലോകക്കപ്പ് യോഗ്യതാ മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ യുഎഇക്ക് സമനില. ഇന്നലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ ഗ്രൂപ്പ് എ മത്സരത്തില്‍ യുഎഇ 1-1നാണ് ഉത്തര കൊറിയയെ തളച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം കളിയുടെ 66ാം മിനിറ്റില്‍ യഹ്യ അല്‍ ഗസാനി യുഎഇക്കു വേണ്ടി ഗോള്‍ നേടി. തിരിച്ചടിക്കുള്ള ഉത്തര കൊറിയയുടെ തീവ്രമായ ശ്രമത്തിനിടെ ഹാന്‍ ക്വാങ് സോങ്ങിന്റെ സ്പോട്ട് കിക്ക് യുഎഇ ഗോളി ഖാലിദ് ഈസ കുത്തിയകറ്റി. മത്സരം അവസാനിക്കാനിരിക്കെയാണ് ജാങ് ഇല് ഗ്വാനിന്റെ ഗോളിലൂടെ ഉത്തര കൊറിയ സമനില പിടിച്ചത്. ഇതോടെ യുഎഇക്ക് നാലു പോയിന്റായി. മൂന്ന് പോയിന്റ് വീതം നേടി ഉസ്ബെക്കിസ്ഥാനും ഇറാനും തൊട്ടുപിന്നിലുണ്ട്.