കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
വാഷിങ്ടണ്: അമേരിക്കന് സന്ദര്ശനത്തിന്റെ ഭാഗമായി വാഷിങ്ടണിലെ കുട്ടികളുടെ ആശുപത്രി സന്ദര്ശിച്ച യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് 35 മില്യണ് ഡോളര് ആശുപത്രിക്ക് സംഭാവന നല്കി. ആരോഗ്യ രംഗത്ത് കുട്ടികള്ക്കും അവരുടെ കുടുംബങ്ങള്ക്കുമായി നിരവധി പദ്ധതികള് നടപ്പാക്കിയ യുഎഇ അതിന്റെ തുടര്ച്ചയായാണ് വാഷിങ്ടണ് നാഷണല് ആശുപത്രിക്ക് കാരുണ്യഹസ്തം നീട്ടിയത്. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് നാഷണല് ഹോസ്പിറ്റലില് ചികിത്സയില് കഴിയുന്ന ഇമാറാത്തി കുടുംബങ്ങളുമായും കുട്ടികളുമായും സംസാരിച്ചിരുന്നു. വികാരഭരിതനായാണ് യുഎഇ പ്രസിഡന്റ് കുട്ടികളുമായി സംവദിച്ചത്. ഇതില് നിന്നും പ്രചോദനമുള്ക്കൊണ്ടാണ് പുതിയ സമ്മാനം.