സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : യുഎഇ ആസ്ഥാനമായുള്ള എഐ പവേര്‍ഡ് സ്പേസ്ടെക് കമ്പനി, സുരയ്യ 4 ടെലികമ്മ്യൂണിക്കേഷന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. പ്രീമിയം ജിയോസ്പേഷ്യല്‍ ഡാറ്റ, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് എഐ പ്ലാറ്റ്ഫോമുകളും സേവനങ്ങളും, നോണ്‍ ടെറസ്ട്രിയല്‍ നെറ്റ്വര്ക്കുകള് സുരക്ഷിത കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ എന്നിവയുടെ ദാതാവ് എന്ന നിലയിലുള്ള സ്പേസ് 42ന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് വിക്ഷേപണം. യുഎസിലെ ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നും സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തില്‍ 44ത്ഥ കിഴക്ക് സ്ഥിതി ചെയ്യും.
അടുത്ത തലമുറ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഗണ്യമായി വികസിപ്പിക്കാന്‍ സഹായകമാവും. ഏറ്റവും വലിയ എംഎസ്എസ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളില്‍ ഒന്നായതിനാല്‍, പ്രതിരോധം, സര്‍ക്കാര്‍, എന്റര്‍െ്രെപസ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലുടനീളമുള്ള ഉപയോഗപ്രദമാവും. സ്പേസ് 42ന്റെ ആറാമത്തെ ജിയോസ്റ്റേഷണറി ഉപഗ്രഹം ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ മൊബൈല്‍ കൂടുതല്‍ സുരക്ഷയും വേഗതയും വിപുലീകരിച്ച കവറേജും നല്‍കും.
ഓട്ടോണമസ് വാഹനങ്ങള്‍ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്കായി ഹൈബ്രിഡ് കണക്റ്റിവിറ്റിയും ജിയോസ്പേഷ്യല്‍ സേവനങ്ങളും വികസിപ്പിക്കുന്നതിലാണ് കമ്പനി ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ജിയോയിലെ മൂന്ന് വ്യത്യസ്ത ഉപഗ്രഹങ്ങളില്‍ നിന്നുള്ള ബ്രോഡ്ബാന്‍ഡ്, ടിവി പ്രക്ഷേപണ സേവനങ്ങളും സ്പേസ് 42 നല്കുന്നു. ഈ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി സ്പേസ് 42 നായി എയര്‍ബസ് രണ്ട് ഉപഗ്രഹങ്ങള്‍ കൂടി നിര്‍മ്മിക്കും. അല്‍ യാഹ് 4, അല്‍ യാഹ് 5 എന്നിവ യഥാക്രമം 2027ലും 2028ലും സ്പേസ് എക്സ് വിക്ഷേപിക്കാനിരിക്കുകയാണ്.