
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ദി ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സുഡാനീസ് സായുധ സേന ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ യുഎഇ ശക്തമായി നിഷേധിച്ചു. നിയമപരമായ അടിസ്ഥാനമില്ലാത്ത ദുര്‍ബലവും നിയമവിരുദ്ധവുമായ കേസിലാണ് സുഡാന് സേനയുടെ വാദത്തെ യുഎഇ തള്ളിയത്. കോടതയില്‍ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ സുഡാന് സായുധ സേനക്ക് സാധിച്ചില്ലെന്നു മാത്രമല്ല, നിലവാരം കുറഞ്ഞ തെളിവുകള്‍ കൊണ്ടുവന്നത് അവരെ അപഹാസ്യരാക്കുകയും ചെയ്തു. കേസ് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും വംശഹത്യയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഒമ്പത് യുഎഇയുടെ പരമാധികാരത്തിന്റെ നിയമാനുസൃത പ്രയോഗത്തില്‍ പെട്ടതാണെന്നും കോടതിയോടും അന്താരാഷ്ട്ര നിയമത്തോടും നീതിയുടെ തത്വങ്ങളോടുമുള്ള ബഹുമാനം കൊണ്ട് മാത്രമാണ് രാജ്യം ഹിയറിങ്ങില്‍ പങ്കെടുക്കുന്നതെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ സഹമന്ത്രി റീം കെതൈറ്റ് കോടതിയെ അറിയിച്ചു.കേസിനാസ്പദമായ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ സുഡാന് ജനതയുടെ ദുരിതം ലഘൂകരിക്കാന്‍ യുഎഇ അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യുഎഇ വ്യക്തമാക്കി.