
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
താഇഫ്: സഊദിയില്‍ നടക്കുന്ന എഎഫ്സി അണ്ടര്‍ 17 ഏഷ്യാകപ്പില്‍ ഓസ്ട്രേലിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യുഎഇ പരാജയപ്പെടുത്തി. കിങ് ഫഹദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ടിലാണ് കരുത്തരായ ഓസ്ട്രേലിയയെ യുഎഇ 2-0 എന്ന സ്കോറിന് തോല്പിച്ചത്. യുഎഇക്കു വേണ്ടി കളിയുടെ ഒമ്പതാം മിനുട്ടില്‍ മെയ്ദ് അദെലും 52ാം മിനുട്ടില്‍ മുഹമ്മദ് ബുത്തിയുമാണ് ഓസ്ട്രേലിയയുടെ വല ചലിപ്പിച്ച് ഗോളുകള്‍ നേടിയത്. ഈ ജയത്തോടെ യുഎഇക്ക് മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നാലു പോയിന്റുമായി ജപ്പാനാണ് പോയിന്റ് ടേബിളില്‍ മുന്നില്‍. രണ്ടു പോയിന്റുമായി വിയറ്റ്നാം മൂന്നാം സ്ഥാനത്തുണ്ട്. അതേസമയം ഒരു പോയിന്റുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്താണ്. ഇതേ ഗ്രൂപ്പില്‍ ഇന്നലെ വിയറ്റ്നാമും ജപ്പാനും തമ്മില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.