രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
അബുദാബി : 2030ലും 2034ലും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തില് വിജയിച്ച മൊറോക്കോയെയും സഊദി അറേബ്യയെയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല്നഹ്യാന് അഭിനന്ദിച്ചു. 2022 ല് ഖത്തര് ആതിഥേയത്വം വഹിച്ചതിന് ശേഷം ലോകകപ്പ് വീണ്ടും ഗള്ഫ് മേഖലയിലേക്ക് മടങ്ങുകയാണ്. സോഷ്യല് മീഡിയയിലെ പ്രത്യേക പോസ്റ്റുകളില്, ശൈഖ് മുഹമ്മദ് സൗദി അറേബ്യയിലെ സല്മാന് രാജാവിനെയും മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെയും അഭിനന്ദിക്കുകയും ചെയ്തു. ‘ഈ ആഗോള ഇവന്റിന്റെ വിജയകരമായ ഓര്ഗനൈസേഷനില് ഞങ്ങള്ക്ക് ആത്മവിശ്വാസമുണ്ട്, അതില് ഉള്പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും ഞങ്ങളുടെ ആശംസകള് അറിയിക്കുന്നുശൈഖ് മുഹമ്മദ് എഴുതി. അറബ് ലോകത്തിനും ഗള്ഫ് മേഖലയ്ക്കും വിശാലമായ ഇസ്ലാമിക സമൂഹത്തിനും ഇത് അഭിമാന നിമിഷമാണെന്ന് സോഷ്യല് മീഡിയ പോസ്റ്റില് പറഞ്ഞു, തുടര്ച്ചയായ രണ്ട് ടൂര്ണമെന്റുകളില് ലോകകപ്പ് നമ്മുടെ മേഖലയില് ഉണ്ടാകുമെന്നും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല്മക്തൂം പറഞ്ഞു. സഊദി അറേബ്യയുടെയും മൊറോക്കോയുടെയും നേതാക്കളെ ‘അവരുടെ മഹത്തായ അഭിലാഷത്തിനും’ ‘ഒന്നും അസാധ്യമല്ലെന്ന് അറിയുന്ന ശക്തമായ ഇച്ഛാശക്തിയെയും അദ്ദേഹം അഭിനന്ദിച്ചു.എല്ലാ അറബികള്ക്കും ഇത് സന്തോഷത്തിന്റെ നിമിഷമാണ്, മികച്ച ലോകകപ്പ് ടൂര്ണമെന്റുകള്ക്ക് സാക്ഷ്യം വഹിക്കാന് ഞങ്ങള് കാത്തിരിക്കുകയാണ്. സഊദി അറേബ്യ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കും, മൊറോക്കോ, സ്പെയിന്, പോര്ച്ചുഗല് എന്നിവര്ക്ക് 2030 ടൂര്ണമെന്റിന്റെ സംയുക്ത ആതിഥേയാവകാശം ലഭിച്ചു.