ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
അബുദാബി: രക്തസാക്ഷികളുടെ ഓര്മത്തുടിപ്പില് യുഎഇ. രാജ്യത്തിനുവേണ്ടി ജീവന് ത്യജിച്ച ധീരരക്തസാക്ഷികളുടെ ഓര്‍മകള്‍ പുതുക്കിയാണ് ഇന്നലെ രാജ്യത്തുടനീളം അനുസ്മരണ ചടങ്ങുകള്‍ നടന്നത്. രാവിലെ പകുതി താഴ്ത്തിക്കെട്ടിയ ദേശീയ പതാക 11.30ന് നടന്ന മൗനപ്രാര്ത്ഥനക്കുശേഷം ദേശീയ ഗാനാലാപനത്തോടെ വീണ്ടും ഉയര്‍ത്തി. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാളന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബി വഹത് അല്‍ കരാമയില്‍ നടന്ന മൗനപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. യുഎഇ പതാക ഉയര്‍ത്തിയും ദേശീയ ഗാനം ആലപിച്ചും യുഎഇ ജനതയുടെ ഐക്യവും രാജ്യത്തിന്റെ വീരന്മാരിലുള്ള അഭിമാനവും പ്രകടിപ്പിച്ചു.
ചതുര്‍വര്‍ണ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയപ്പോഴും പിന്നീട് വാനിലേക്കുയരുമ്പോഴും ഓരോ പൗരന്റെയും അന്തരാളത്തില്‍ ധീരരുടെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ മൗനപ്രാര്‍ത്ഥനയും അനുബന്ധ ചടങ്ങുകളും നടന്നു. ഇന്നലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നതിനാല്‍ ഓഫീസുകളിലെ ചടങ്ങുകള്‍ വിപുലമായിരുന്നില്ല. എങ്കിലും നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ വികാരത്തില്‍ അലിഞ്ഞുചേര്‍ന്നു. വിവിധ ഘട്ടങ്ങളിലായി രാജ്യത്തിനുവേണ്ടി വിരമൃതുവരിച്ചവരെ ഓരോ നവംബര്‍ 30നും രാജ്യം സ്മരിക്കുകയും അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. വിവിധ എമിറേറ്റുകളില്‍ ന ടന്ന രക്തസാക്ഷി അനുസ്മരണ പരിപാടികളില്‍ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു. രാജ്യം ആഹ്ലാദ പൂര്‍വം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലും രാജ്യത്തിനുവേണ്ടി വിടപഞ്ഞ ധീരരുടെ സ്മരണ പുതുക്കുന്നുവെന്നത് അവരോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ അടയാളമാണ്.