കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : അജ്മാന് ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പ്രഥമ തബാസ്കോ മേല്‍പറമ്പ് ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റില്‍ യുഎഇ ചെമ്പിരിക്കന്‍സ് ജേതാക്കളായി. ഫൈനലില്‍ കട്ടക്കാലിയന്സിനെ 19 റണ്സിന്നാണ് തോല്‍പ്പിച്ചത്. നിബ്രാസ് ചെമ്പരിക്ക മാന്‍ ഓഫ് ദി സീരിയസും മാന്‍ ഓഫ് ദി മാച്ചുമായി. എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ചാമ്പ്യന്മാരായ യുഎഇ ചെമ്പിരിക്കന്സിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ തബാസ്കോ എംഡി യാസറും റണ്ണേഴ്സിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും ജികോം മൊബൈല്‍സ് മാനേജിങ് ഡയരക്ടര്‍ സമീര്‍ ജികോം കീഴൂറും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ഹാരിസ് ചട്ടുനെയും മികച്ച ബൗളറായി ഹസീബ് മദീനയെയും മികച്ച ഫീല്‍ഡറായി നദീര്‍ കട്ടക്കാലിനെയും തിരഞ്ഞെടുത്തു.