
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി ബന്ധം സുദൃഢമാക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
അബുദാബി: ആഫ്രിക്കന്‍ രാജ്യമായ ചാഡിനെ ശാക്തീകരിക്കാന്‍ സഹായ വാഗ്ദാനവുമായി യുഎഇ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ചാഡ് പ്രസിഡന്റ് മഹാമദ് ഇദ്രീസ് ദെബി ഇത്നോ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബി ന് സായിദ് അല്‍ നഹ്യാനുമായി അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ ചാഡിന് അകമഴിഞ്ഞ സഹായവും പിന്തുണയും വാഗ്ദാം ചെയ്തത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും പരസ്പര താല്പര്യമുള്ള നിരവധി പ്രാദേശിക,അന്തര്‍ദേശീയ വിഷയങ്ങളില്‍ സഹകരിച്ചു മുന്നേറാനും തീരുമാനിച്ചു. നിരവധി മേഖലകളില്‍ യുഎഇ-ചാഡ് ബന്ധങ്ങളുടെ വര്‍ധിച്ചുവരുന്ന സഹകരണം കൂടിക്കാഴ്ചയില്‍ ഇരുപ്രസിഡന്റുമാരും എടുത്തു പറഞ്ഞു.
വ്യാപാരം,സമ്പദ്വ്യവസ്ഥ,നിക്ഷേപം,ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളിലാണ് യുഎഇയും ചാഡും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും വ്യക്തമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ പരസ്പര സഹകരണം വിശാലമാക്കുന്നതിനുള്ള പ്രതിബദ്ധത ഇരുരാഷ്ട്ര നേതാക്കളും ആവര്‍ത്തിച്ചു.
ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദും മഹാമദ് ഇദ്രീസ് ദെബി ഇത്നോയും കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. മേഖലയിലുടനീളം സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും പിന്തുണ നല്‍കുന്നതിനായി പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്റെയും സംഭാഷണത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിന്റെയും പ്രാധാന്യം ഇരു നേതാക്കളും പ്രത്യേകം എടുത്തുപറഞ്ഞു. ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ചാഡും യുഎഇയും തമ്മിലുള്ള സുദൃഢ സഹകരണത്തിന് പ്രസിഡന്റ് ദെബി ഇത്നോ ശൈഖ് മുഹമ്മദിന് നന്ദി പറഞ്ഞു.
ചാഡ് പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും ഊഷ്മളമായ സ്വീകരണമാണ് ശൈഖ് മുഹമ്മദ് നല്‍കിയത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രസിഡന്‍ഷ്യല്‍ കോടതി ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്്നൂണ് അല്‍ നഹ്യാന്,സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി,സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിന്‍ നഹ്യാന് അല്‍ നഹ്യാന്,പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് അല്‍ മസ്രൂയി,അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനും പ്രസിഡന്റിന്റെ തന്ത്രപരമായ കാര്യങ്ങളുടെ കാര്യാലയത്തിന്റെ ചെയര്‍മാനുമായ ഡോ. അഹമ്മദ് മുബാറക് അല്‍ മസ്രൂയി,ചാഡിലെ യുഎഇ അംബാസഡര്‍ റാഷിദ് സയീദ് അല്‍ ഷംസി എന്നിവരും ചാഡ് പ്രതിനിധി സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.