
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
കേപ്ടൗണ്‍: ആഗോളതലത്തില്‍ വ്യാപാര ഇടനാഴികള്‍ ശക്തിപ്പെടുത്തുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അല്‍ ഹുസൈനി പറഞ്ഞു. ജി20യുടെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍സിയുടെ കീഴിലുള്ള ആദ്യ ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും (എഫ്എംസിബിജി) യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്ക് മോണിറ്ററി പോളിസി ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി അസി.ഗവര്‍ണര്‍ ഇബ്രാഹീം ഉബൈദ് അല്‍ സാബി,ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിലേഷന്‍സ് ആക്ടിങ് അസി. അണ്ടര്‍ സെക്രട്ടറി അലി അബ്ദുല്ല ഷറഫി,ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിലേഷന്‍സ് ആന്റ്് ഓര്‍ഗനൈസേഷന്‍സ് ഡയരക്ടര്‍ തുറയ്യ ഹമീദ് അല്ഹാഷ്മിയും യോഗത്തില്‍ പങ്കെടുത്തു.