കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മുഹമ്മദ് ഉസ്മാന് വിരമിക്കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആറ് വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമിട്ടാണ് യുഎഇ മധ്യനിര ബാറ്റ്സ്മാന് മുഹമ്മദ് ഉസ്മാന്റെ തീരുമാനം. 38 ഏകദിനങ്ങളും 47 ടി 20യും ഉള്‍പ്പടെ യുഎഇക്കായി 85 അന്താരാഷ്ട്ര മത്സരങ്ങള്‍ മുഹമ്മദ് ഉസ്മാന് കളിച്ചിട്ടുണ്ട്. ഇടങ്കയ്യന്‍ താരം എകദിനങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. 31.50 ശരാശരിയില്‍ 1,008 റണ്‍സാണ് സമ്പാദ്യം. ടി 20 കളില്‍ നിന്ന് ഉസ്മാന് മൂന്ന് അര്‍ധസെഞ്ചുറികളുടെ സഹായത്തോടെ 891 റണ്‍സ് നേടിയിട്ടുണ്ട്. 2016-ല്‍ എഡിന്ബറോയില് സ്കോട്ട്ലന്‍ഡിനെതിരെയാണ് ഉസ്മാന് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. യുഎഇയിലെ പ്രതിനിധീകരിച്ച് കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പിന്തുണച്ച എല്ലാവര്ക്കും നന്ദിയെന്നും മുഹമ്മദ് ഉസ്മാന് പ്രതികരിച്ചു. ലാഹോറാണ് മുഹമ്മദ് ഉസ്മാന്റെ ജന്മദേശം.