കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : സഹിഷ്ണുതക്കും സന്തോഷത്തിനും പ്രത്യേക മന്ത്രാലയമുള്ള യുഎഇ കുടുംബ ശാക്തീകരണത്തിനും കൂടി പ്രത്യേക മന്ത്രാലയം പ്രഖ്യാപിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. പാരമ്പര്യമായി കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിവരുന്ന രാജ്യമായ യുഎഇ കുടുംബ ഭദ്രതയ്ക്ക് വലിയ വില കല്പിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രാലയം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് കുടുംബ കാര്യങ്ങള്‍ക്ക് മാത്രമായുള്ള മന്ത്രാലയം പ്രഖ്യാപിച്ചത്. സന സുഹൈലിനാണ് മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ മുന്‍ഗണനാ ഘടകവും പുരോഗതിയുടെ ആണിക്കല്ലും രാജ്യഭാവിയുടെ ഉറപ്പുമാണ് കുടുംബമെന്ന് ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു. പൗരന്മാര്ക്കിടയില് സുസ്ഥിര കുടുംബ ബന്ധങ്ങള്‍ ഉറപ്പു വരുത്തുക,വിവാഹത്തിനായി ദമ്പതികളെ സജ്ജരാക്കുക,വിവാഹത്തെ പിന്തുണയ്ക്കുന്ന പ്രോഗ്രാമുകള്‍ നടത്തുക,മാതാപിതാക്കളുടെ കഴിവുകള്‍ വികസിപ്പിക്കുക,കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി പദ്ധതികളാണ് മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവിലെ സാമൂഹിക വികസന മന്ത്രാലയം ഇനി സാമൂഹിക ശാക്തീകരണ മന്ത്രാലയം എന്ന പേരിലാണ് ഇനി അറിയപ്പെടുക. സാമൂഹിക വികസന മന്ത്രാലയത്തിന്റെ പേര് മാറ്റിയതായും ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു. ഷമ്മ അല്‍ മസൂറിയുടെ ചുമതലയിലാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. പരിമിത വരുമാനമുള്ള ഇമറാത്തി കുടുംബങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് സാമൂഹിക പിന്തുണ നല്കി ശാക്തീകരിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.