
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : ഉന്നത വിദ്യാഭ്യാസത്തിനുള്ള മാനദണ്ഡങ്ങള്‍ യുഎഇ ലളിതമാക്കുന്നു. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ അഭിരുചികള്‍ക്ക് അനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നതായിരിക്കും. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനി സ്വന്തമായ പ്രവേശന മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ അടുത്തിടെയുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യക്തിഗത കഴിവുകളുമായി പൊരുത്തപ്പെടുന്ന അക്കാദമിക് പാതകള്‍ പിന്തുടരാന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഫ്ളെക്സിബിള്‍ സമീപനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബാച്ചിലേഴ്സ് ഡിഗ്രികള്‍, ഉയര്‍ന്ന ഡിപ്ലോമകള്‍, ഡിപ്ലോമകള്‍, ഹ്രസ്വ പഠന യൂണിറ്റുകള്‍ എന്നിവയ്ക്കായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടേതായ പ്രവേശന മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതിനോ സ്വീകരിക്കുന്നതിനോ തടസ്സമുണ്ടാവില്ല. പ്രവേശനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ മാനദണ്ഡങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്, സര്‍വ്വകലാശാലകളുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി അവരുടെ അക്കാദമിക് പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നതായി ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയുടെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും ഡയറക്ടറുമായ അഹ്മദ് ഇബ്രാഹിം അല്‍സാദി പറഞ്ഞു. പുതിയ രീതി പ്രകാരം വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ക്ക് അനുയോജ്യമായ അക്കാദമിക് ട്രാക്കുകള്‍ പിന്തുടരുന്നതിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുന്നതിന് സംഭാവന ചെയ്യുന്ന പ്രത്യേക പ്രോഗ്രാമുകളും നടപ്പാക്കും. കൂടാതെ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഹൈസ്കൂള്‍ സ്കോറുകള്‍ നിര്‍ബന്ധമല്ലെന്നും വ്യക്തമാക്കുന്നു.
തിരഞ്ഞെടുത്ത പ്രധാന വിഷയങ്ങളുടെ ഗ്രേഡുകളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നു.