ജെയ്ലർ 2 വരുന്നു: സൂപ്പർസ്റ്റാർ രജനീകാന്ത് നെൽസണും അനിരുദ്ധിനോടൊപ്പം വീണ്ടും തീയറ്ററുകൾ ഭരിക്കാൻ
അബുദാബി : സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ യുഎഇയും ന്യൂസിലന്റും ഒപ്പുവച്ചു. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ന്യൂസിലന്റ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സിഇപിഎ കരാറില്‍ ഒപ്പുവച്ചത്. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയും ന്യൂസിലന്റ് വ്യാപാര മന്ത്രി ടോഡ് മക്ലേയുമാണ് സഹകരണ കരാറില്‍ ഒപ്പുവച്ചത്.
വ്യാപാരത്തിനുള്ള തടസങ്ങള്‍ കുറയ്ക്കുകയും കസ്റ്റംസ് നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുകയും സ്വകാര്യ മേഖലയുടെ സഹകരണവും നിക്ഷേപവും വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് കരാര്‍ ഗുണം ചെയ്യുമെന്ന് കരാറില്‍ ഒപ്പുവച്ച ശേഷം ഇരുവരും പറഞ്ഞു.