മൂടൽമഞ്ഞിൽ വേഗപരിധി പാലിച്ചില്ലെങ്കിൽ 3000 ദിർഹം പിഴ
ദുബൈ : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ താമസരേഖകള്‍ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നല്കുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കും. ദുബൈ എമിറേറ്റില്‍ ഇതിനകം 2,36,000 പേര് പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ഇതില്‍ നിരവധിപേര്‍ റസിഡന്‍സ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും 55,000 ലധികം ആളുകള്‍ രാജ്യം വിടുകയും ബാക്കിയുള്ളവര്‍ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുമാപ്പ് സംരംഭം വിജയകരമായിരുന്നുവെന്നും പദ്ധതി വിജയിപ്പിച്ചതിന് സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.ദുബൈയില്‍ ഇതുവരെ 55,200 പേര്‍ക്കാണ് എക്സിറ്റ് പെര്‍മിറ്റ് പാസുകള്‍ നല്‍കിയിട്ടുള്ളത്.എന്നാല്‍ ഔട്ട് പാസ് ലഭിച്ച നിരവധി ആളുകള്‍ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യതക്കുറവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമാണ് രാജ്യം വിടാന്‍ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളി. ദുബൈ ജിഡിആര്‍എഫ്എ നിരവധി പേര്‍ക്ക് യാത്രക്കുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലഫ്.ജനറല്‍ കൂട്ടിച്ചേര്‍ത്തു.
2024 സെപ്തംബര്‍ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ള്‍ടോബര്‍ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. നിയമലംഘകര്‍ക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാന്‍ നല്കിയ ഈ അവസരം മുന്‍കാല സംരംഭങ്ങളെ അപേക്ഷിച്ച് വലിയ വിജയമായിരുന്നുവെന്ന് മുഹമ്മദ് അഹ്്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. ഓര്ഗനൈസേഷന്, നടപടിക്രമങ്ങള്‍,ഇടപാട് പ്രൊസസിങ്ങിലെ വേഗത എന്നിവ തുടങ്ങിയ ഇതിനു കാരണമാണ്.
ദുബൈ പൊലീസ്,സിവില്‍ ഡിഫന്‍സ്,ആംബുലന്‍സ്,മാനവ വിഭവശേഷി,എമിററ്റൈസേഷന്‍ മന്ത്രാലയം,റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി,ദുബൈ ഹെല്‍ത്ത് എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഈ പ്രക്രിയ സുഗമമാക്കുന്നതിന് വലിയ പങ്കുവചഹിച്ചുവെന്നും ഈ ദൗത്യത്തില്‍ കൂടെപ്രവര്ത്തിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു. പൊതുമാപ്പിന് ശേഷം പിഴകള്‍ പുനഃസ്ഥാപിക്കുമെന്നതിനാല്‍ സമയപരിധിക്ക് മുമ്പ് അവരുടെ സ്റ്റാറ്റസ് ക്രമീകരണം വേഗത്തിലാക്കാന്‍ നിയമലംഘകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ പങ്കാളികളുമായി സഹകരിച്ച് നിയമലംഘകരെ അവരുടെ സ്ഥലങ്ങളില്‍ ലക്ഷ്യമിട്ടുള്ള പരിശോധനാ കാമ്പെയിനുകള്‍ അടുത്ത ദിവസങ്ങളില്‍ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രേസ് പിരീഡ് നീട്ടുന്നത് നിയമലംഘകര്‍ക്ക് പിഴകളില്‍ നിന്ന് ഒഴിവാക്കലുകളോടെയും റീ എന്‍ട്രിക്ക് വിലക്ക് ലഭിക്കാതെയും തങ്ങളുടെ നില പരിഹരിക്കാനുള്ള അവസാന അവസരമാണെന്ന് പൊതുമാപ്പെന്ന് അല്‍ മര്‍റി ഓര്‍മപ്പെടുത്തി.