കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത്: വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളുടെ കൂട്ടായ്മയായി വേള്‍ഡ് കെഎംസിസി നിലവില്‍ വന്നപ്പോള്‍ ഒമാനില്‍ നിന്നും രണ്ട് ഭാരവാഹികള്‍. മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി മുന്‍ പ്രസിഡന്റ് സികെവി യൂസുഫിനെ പ്രഥമ വേള്‍ഡ് കെഎംസിസിയുടെ വൈസ് പ്രസിഡന്റായും സലാല കെഎംസിസി ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടിയെ വേള്‍ഡ് കെഎംസിസിയുടെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
സികെവി യൂസുഫ് നിലവില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. 45 വര്‍ഷമായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന സികെവി,പൊതുപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും മസ്കത്ത് കെഎംസിസിയില്‍ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര കോട്ടക്കല്‍ സ്വദേശിയാണ് അദ്ദേഹം. സലാലയിലെ പൊതുസേവന പ്രവര്‍ത്തന രംഗത്ത് സജീവ സാനിധ്യമായ ഷബീര്‍ കാലടിക്ക് ഐഒസി സലാല ഏര്‍പ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ഈ വര്‍ഷത്തെ സ്നേഹ സേവന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയാണ്. രണ്ടു ദിവസങ്ങളിലായി കോഴിക്കോട് ചേര്‍ന്ന കെഎംസിസി ഗ്ലോബല്‍ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.