ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : അബുദാബി ഖലീജ് അല്‍ അറബി സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങള്‍ അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഖലീജ് അല്‍ അറബി സ്ട്രീറ്റിനെയും (മുസഫ റോഡ്) ഷഖ്ബൂത്ത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിനെയും മുസഫയുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തുറന്നത്. ഇതോടെ ഖലീജ് അല്‍ അറബി സ്ട്രീറ്റിലെ ആദ്യ ട്രാഫിക് സിഗ്നലില്‍ അനുഭവപ്പെടുന്ന തിരക്കിന് 80 ശതമാനം പരിഹാരമാകുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 7,500 വാഹനങ്ങള്‍ക്ക് പുതിയ പാലത്തിലുടെ കടന്നുപോകാന്‍ കഴിയും.
315 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 742 മീറ്റര്‍ നീളവും 10,242 മീറ്റര്‍ ഉപരിതല വിസ്തീര്‍ണവുമുള്ള പാലത്തില്‍ അഞ്ചുവരി പാതകളുണ്ട്. സൈക്കിളുകള്‍ ക്കും കാല്‍നടക്കാര്‍ക്കും പ്രത്യേകം സൗകര്യമുണ്ടായിരിക്കും. 61 തെരുവുവിളക്കുകള്‍ സജ്ജമാക്കിയിട്ടു ണ്ട്. 12 തൂണുകളിലായി 990 മീറ്റര്‍ നീളമുള്ള റാമ്പുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. മുപ്പത് ലക്ഷം മണിക്കൂറുകള്‍ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,മുസഫ,ഹുദൈരിയത്ത് ദ്വീപ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ പാലങ്ങള്‍ പ്രയോജനപ്പെടും.
അബുദാബിയിലെ പൗരന്മാരുടെയും താമസക്കാരുടെയും യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപകല്പന ചെയ്തിട്ടുള്ള പ്രധാന പദ്ധതികളിലൊന്നാണ് പുതിയ പാലങ്ങളെന്ന് മുനിസി പ്പാലിറ്റി,ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറഫ പറഞ്ഞു. ‘തിരക്ക് ലഘൂകരിക്കുക,യാത്രാ സമയം കുറയ്ക്കുക,ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുക,പരിസ്ഥിതി സംരക്ഷിക്കുക എന്നിവയ്ക്കൊപ്പം ആധുനിക ഗതാഗത സംവിധാനങ്ങള്‍ വ്യാപകമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അബുദാബിയുടെ ഗതാഗതസംവിധാനം ലോകത്തിലെ ഏറ്റവും മികച്ചവയുടെ പട്ടികയിലുണ്ടെ്ന്നും അദ്ദേഹം പറഞ്ഞു.
അബുദാബി നഗരത്തില്‍നിന്നും മുസഫയിലേക്കും തിരിച്ചും കാലത്തും വൈകീട്ടും ഈ റേഡില്‍ വന്‍ഗതാഗത തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ പാലം തുറന്നതോടെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി മാറുകയാണ്. വ്യവസായ നഗരിയായ മുസഫയിലേക്ക് ഓരോ മണിക്കൂറിലും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഹുദൈരിയാത്ത് ദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ യും കായിക പ്രേമികളുടെയും എണ്ണം വര്‍ധിച്ചതോടെ ഈ ഭാഗത്ത് വന്‍തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പുതിയ പാലം വന്നതോടെ അല്‍സആദ സ്ട്രീറ്റില്‍നിന്നും ഖലീജ് അല്‍ അറബി സ്ട്രീറ്റിലേക്ക് പ്രവേശിക്കാതെ നേരിട്ടു പാലത്തിലൂടെ ഹുദൈരിയാത്ത് ദ്വീപിലേക്കും മുസഫയിലേക്കും യാത്ര ചെയ്യാനാകും.