സൈക്കിള്‍ യാത്രക്കാര്‍ക്കായി മൂന്ന് മാസത്തെ ബോധവത്കരണം
റാസല്‍ഖൈമ : റാസല്‍ഖൈമ തീരത്ത് ജാസിറ ഏവിയേഷന്‍ ക്ലബിന്റെ രണ്ട് സീറ്റര്‍ ഗ്ലൈഡര്‍ വിമാനം തകര്‍ന്ന് പൈലറ്റും കൂട്ടാളിയും മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അപകടം സ്ഥിരീകരിച്ചു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും അതോറിറ്റി വ്യക്തമാക്കി. 29 കാരിയായ പാകിസ്ഥാന് വനിതാ പൈലറ്റും 26 കാരനായ ഇന്ത്യന്‍ ഡോക്ടര്‍ സുലൈമാന്‍ അല്മജീദുമാണ് മരിച്ചത്. സുലൈമാന്‍ അല്‍മജീദ് യുഎഇയില്‍ ജനിച്ചു വളര്‍ന്ന ആളാണ്. ബീച്ചിനോട് ചേര്‍ന്നുള്ള കോവ് റൊട്ടാന ഹോട്ടലിന് സമീപം ഉച്ചയ്ക്ക് 2 മണിക്ക് വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. ആകാശ കാഴ്ചകള്‍ കാണാനായി ഡോ. സുലൈമാന്‍ ഗ്ലൈഡര്‍ വാടകയ്ക്കെടുത്തതായിരുന്നു. അയാളുടെ അച്ഛനും അമ്മയും ഇളയ സഹോദരനും ഉള്‍പ്പെടെയുള്ള കുടുംബം ഈ സമയം ഏവിയേഷന്‍ ക്ലബില്‍ ഉണ്ടായിരുന്നു. സുലൈമാന്റെ ഇളയ സഹോദരന് അടുത്ത വിമാനത്തില്‍ പോകാനിരിക്കുകയായിരുന്നു. ആദ്യം ഗ്ലൈഡറിന് റേഡിയോ ബന്ധം നഷ്ടപ്പെട്ടു. പിന്നീട് അത് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതായും യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും അപ്പോള്‍ തന്നെ മരിച്ചുവെന്നമാണ് പറയുന്നത്. കുടുംബസമേതം പുതുവര്‍ഷം ആഘോഷിക്കാന്‍ പ്ലാന്‍ ചെയ്തതാണെന്നും അതിനിടെയാണ് ഈ ദുരന്തമുണ്ടായതെന്നും സുലൈമാന്റെ പിതാവ് മജീദ് പറഞ്ഞു. യുകെയിലെ കൗണ്ടി ഡര്‍ഹാം ആന്‍ഡ് ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റിലെ ക്ലിനിക്കല്‍ ഫെലോ ആയിരുന്നു സുലൈമാന്‍. ഷാര്‍ജയിലാണ് മജീദും കുടുംബവും താമസിക്കുന്നത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജിസിഎഎ അറിയിച്ചു. കഴിഞ്ഞ മാസം ഫുജൈറ തീരത്ത് പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ടു പേര് മരിച്ചിരുന്നു.