
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
യു എ ഇ : ട്വന്റി20 വനിതാ ലോകകപ്പിന് ഇന്ന് യുഎഇയില്‍ തുടക്കമാവുകയാണ്. ഇതിനുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ഓപറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്റും ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി മേധാവിയുമായ മേജര്‍ ജനറല്‍ അബ്ദുള്ള അലി അല്‍ ഗെയ്ത് വ്യക്തമാക്കി. ഷാര്‍ജ, ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്ക് അകത്തും പുറത്തും സുരക്ഷ ഉറപ്പാക്കുന്നതില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കളിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും എളുപ്പത്തില്‍ അകത്തേക്ക് പ്രവേശിക്കാവുന്ന സുരക്ഷ പട്രോളിംഗും ഏര്‍പ്പെടുത്തി. ഇന്ന് ഉച്ച കഴിഞ്ഞ് 3.30നാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് -സ്കോട്ലാന്റിനെ നേരിടും. രാത്രി 7.30ന് പാക്കിസ്ഥാന്- ശ്രീലങ്ക മത്സരമാണ്. നാളെ രാത്രി 7.30ന് ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 20 വരെയാണ് ടൂര്‍ണമെന്റ്. ദുബൈ, ഷാര്‍ജ സ്റ്റേഡിയങ്ങളിലായി 23 മത്സരങ്ങള്‍ നടക്കും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.