കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി 26ന് സംഘടിപ്പിക്കുന്ന സിഎച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെയും രാഷ്ട്ര സേവാ പുരസ്കാര സമര്‍പ്പണത്തിന്റെയും ഭാഗമായി ജില്ലാ സ്പോര്‍ട്സ് വിഭാഗം ദുബൈ പേള്‍ വിസ്ഡം സ്കൂളില്‍ നടത്തിയ വടംവലി മത്സരം പോരാട്ട വീര്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ആവേശം തീര്‍ത്തു. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ബാലുശ്ശേരി മണ്ഡലം ഒന്നാം സ്ഥാനവു പേരാമ്പ്ര,കുന്ദമംഗലം മണ്ഡലങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. തുടര്‍ച്ചയായ രണ്ടാം തവണയും വിജയ കിരീടം ചൂടിയ ബാലുശ്ശേരി മണ്ഡലം ടീമിന് ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ പേരാമ്പ്ര മണ്ഡലം ടീമിന് ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങളും മൂന്നാം സ്ഥാനക്കാരായ കുന്ദമംഗലം ടീമിന് ട്രഷറര്‍ ഹംസ കാവിലും ട്രോഫികള്‍ വിതരണം ചെയ്തു. നജീബ് തച്ചംപൊയില്‍,ഇസ്മായീല്‍ ചെരിപ്പേരി,മൂസ കൊയമ്പ്രം,അഹമ്മദ് ബിച്ചി,മൊയ്തീന് കോയ ഹാജി,മൊയ്തു അരൂര്‍,മജീദ് കൂനഞ്ചേരി,വികെകെ റിയാസ്,ജസീല്‍ കായണ്ണ,കെപി അബ്ദുല്‍ വഹാബ്,ഷറീജ് ചീക്കിലോട്,യുപി സിദ്ദിഖ്,ഷംസു മാത്തോട്ടം,സുഫൈദ് ഇരിങ്ങണ്ണൂര്‍ നേതൃത്വം നല്കി.