
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
നാടുകടത്തുന്നതിന് മുന്നോടിയായി മെക്സിക്കോ മുന്നൊരുക്കങ്ങള് ആരംഭിച്ചതായും അതിര്ത്തിയില് അഭയാര്ഥിക്കൂടാരങ്ങള് പണിയാന് തുടങ്ങിയെന്നും റിപ്പോര്ട്ടുകളുണ്ട്.
വാഷിങ്ടണ്: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല് ഓപ്പറേഷന് പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ്. ഡൊണാള്ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്ക്കെതിരെ നടപടി ആരംഭിച്ചെന്നും 538 അനധികൃത കുടിയേറ്റക്കാരെ ഇതുവരെ അമേരിക്കന് പൊലീസ് അറസ്റ്റ് ചെയ്തെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് അറിയിച്ചു. തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള് ഉള്പ്പെടെ ഇതിലുണ്ട്. കൂടാതെ, നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും കരോലിന് ലീവിറ്റ് പറഞ്ഞു. ബലാത്സംഗം, കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില് ഉള്പ്പെട്ടവരെയും നാടുകടത്തിയിട്ടുണ്ട്. യുഎസ് ഇമിഗ്രേഷന് ആന്ഡ് കസ്റ്റംസ് എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ചിലരുടെ പേരുകളും അവര് ചെയ്ത കുറ്റകൃത്യങ്ങളും വൈറ്റ് ഹൗസ് വൃത്തങ്ങള് പുറത്തു വിട്ടു.
അതേസമയം, നാടുകടത്തുന്നതിന് മുന്നോടിയായി മെക്സിക്കോ മുന്നൊരുക്കങ്ങള് ആരംഭിച്ചതായും അതിര്ത്തിയില് അഭയാര്ഥിക്കൂടാരങ്ങള് പണിയാന് തുടങ്ങിയെന്നും റിപ്പോര്ട്ടുകളുണ്ട്. യുഎസ് ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹോംലാന്ഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച് അമേരിക്കയില് 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര് ഉണ്ട്. ട്രംപ് ഭരണകൂടം അമേരിക്കന് ജനതയ്ക്ക് നല്കിയ വാഗ്ദാനങ്ങള് പാലിക്കുകയാണെന്ന് കരോലിന് ലീവിറ്റ് കൂട്ടിച്ചേര്ത്തു.