കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
വാഷിങ്ടണ്‍ : യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്കിനെ ഉപദേശകനാക്കാന്‍ തയ്യാറാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്കാന് തയ്യാറാണെന്ന് ട്രംപ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അദ്ദേഹം സമര്‍ഥനാണ്. അദ്ദേഹം തയ്യാറാണെങ്കില്‍ ഉറപ്പായും താന്‍ നിയമിക്കും എന്നായിരുന്നു മസ്കിന് ഉപദേശക പദവിയോ കാബിനറ്റ് പദവിയോ നല്‍കുമോയെന്ന ചോദ്യത്തോട് ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി. ട്രംപിന്റെ പ്രതികരണം പങ്കുവെച്ച ഒരു എക്സ് ഹാന്‍ഡില്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി (ഡി.ഒ.ജി.ഇ- ഡോജ്) എന്ന പേര് മസ്കിന് നല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് റീ ട്വീറ്റ് ചെയ്ത മസ്ക്, അനുയോജ്യമായ പേര് എന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ, ഡോജ് എന്ന് രേഖപ്പെടുത്തിയ പോഡിയത്തിന് മുന്നില്‍ നില്ക്കുന്ന ചിത്രം പങ്കുവെച്ച്, ചുമതല ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് മസ്ക് എക്സില്‍ കുറിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായ മീമാണ് ഡോജ്. ഷിബ ഇനു വര്‍ഗത്തില്‍പ്പെട്ട നായയുടെ ചിത്രമാണ് ഇതിന് പ്രതീകമായി ഉപയോഗിച്ചുവരുന്നത്. 2013- ല്‍ അവതരിപ്പിക്കപ്പെട്ട ഒരു ക്രിപ്റ്റോ കറന്‍സിയാണ് ഡോജ്കോയിന്. മസ്ക് ഈ കറന്‍സിയെ പിന്തുണയ്ക്കുന്ന ആളുകളില്‍ ഒരാളാണ്. മസ്കിന്റെ ടെസ്ല ഈ ഡോജ് കോയിന് ഇടപാടിന് അംഗീകാരം നല്‍കിയിട്ടുണ്ട്.