
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: ഖിസൈസ് ടാലന്റഡ് സ്പോര്‍ട്സ് ഫെസിലിറ്റിയിലെ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ ‘ജിംഖാന നാലപ്പാട് ട്രോഫി’ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പത്താം സീസണില്‍ യുണൈറ്റഡ് എഫ്സി കാലിക്കറ്റ് ചാമ്പ്യന്മാര്. ആവേശം വിതറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജിടി ഇസഡ് ഷിപ്പിങ് എഫ്സിയെ പരാചയപ്പെടുത്തിയാണ് യുണൈറ്റഡ് എഫ്സി ജേതാക്കളായത്. നാലപ്പാട് ഗ്രൂപ്പ് ഡയരക്ടര്‍ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്കുള്ള പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. കെഫ റാങ്കിങ്ങിലുള്ള പതിനാറ് ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ ഓരോ കളിയും അത്യന്തം വാശിയേറിയതായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജിടി ഇസഡ് എഫ്സിയുടെ ശ്രീരാജ്,മികച്ച ഗോള്‍ കീപ്പറായി യുണൈറ്റഡ് എഫ്സി കാലിക്കറ്റിലെ ഷിബിലി,മികച്ച ഡിഫന്‍ഡറായി യുണൈറ്റഡ് എഫ്സി കാലിക്കറ്റിലെ അതുല്‍, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി റഹീംദാസ് എന്നിവരെ തിരഞ്ഞെടുത്തു.
സമാപന ചടങ്ങില്‍ ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്റ് ഹനീഫ് മരവയല്‍ അധ്യക്ഷനായി. ടൂര്‍ണമെന്റ് അസോസിയേറ്റ് സ്പോണ്സര് സഫ ഗ്രൂപ്പ് ഡയരക്ടര്‍ മന്‍സൂര്‍ തിടില്‍,സലിം കളനാട്,സഹീര്‍ യഹ്യ തളങ്കര,രാജ് സ്വാമി,മുഹമ്മദ് കുഞ്ഞി കാദിരി,സഫ്വാന് അബ്ദുല്‍ കാദര്‍,മര്വാന് അബ്ദുല്‍ കാദര്‍,സമീര്‍ ജികോം,ബിഎ ആസിഫ്,എഎച്ച് അഹമദ് മരവയല്‍, ആഷിക് കോര്‍ണര്‍ വേള്‍ഡ്,ഹസന് മരവയല്‍,സലീം ബോംകൊ,അബ്ദുല്‍ അസീസ് സി ബി,ഇല്ല്യാസ് പള്ളിപ്പുറം,റഹ്മാന് കൈനോത്ത്, നിയാസ് ചേടികമ്പനി,റഹ്മാന് ഡിഎല്‍ഐ,യാസര്‍ പട്ടം,നജീബ് മരവയല്‍,ജാഫര്‍ റേഞ്ചര്‍ ഒരവങ്കര,സന്തോഷ് കരിവെള്ളൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അമീര്‍ കല്ലട്ര സ്വാഗതവും ട്രഷറര്‍ റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.