
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: കിടപ്പു രോഗികള്‍ക്ക് ആശ്വാസ സഹായങ്ങള്‍ക്ക് മുന്‍തുക്കം നല്കി പരിശുദ്ധ റമസാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ,മണ്ഡലം ഭാരവാഹികളെ പങ്കെടുപ്പിച്ച് ലീഡേഴ്സ് ക്യാമ്പും, പ്രസംഗ പരിശീലന ക്ലാസും സംഘടിപ്പിക്കും. പാലിയേറ്റിവ് യൂണിറ്റുകള്‍ വേണ്ടി ശേഖരിച്ച മെഡികല്‍ ഉപകരണങ്ങള്‍ ഈ മാസം നാട്ടില്‍ നടക്കുന്ന പരിപാടിയില്‍ കൈമാറും. യോഗം ദുബൈ കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷനായി. ഗഫൂര്‍ പട്ടിക്കര,കബീര്‍ ഒരുമനയൂര്‍,ഉമ്മര്‍ മുള്ളൂര്‍ക്കര,ജംഷീര്‍ പാടൂര്‍,നൗഫല്‍ പുത്തന്പ്പുരക്കല് പ്രസംഗിച്ചു. ആക്ടിങ് സെക്രട്ടറി ഹനീഫ് തളിക്കുളം സ്വാഗതം പറഞ്ഞു.