
ജോര്ദാനെ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനകളെ അറബ് പാര്ലമെന്റ് അപലപിച്ചു
ദുബൈ: പുതിയ കാലഘട്ടത്തിനനുസരിച്ച് പദ്ധതികള് ആവിഷ്കരിച്ച് കെഎം സീതി സാഹിബിന്റെ വിദ്യാഭ്യാസ നവോത്ഥാന പ്രവര്ത്തനങ്ങള് തുടരണമെന്ന് ദുബൈ കെഎംസിസി. പ്രസിഡന്റ് ഡോ.അന്വര് അമീന് പറഞ്ഞു. മുന് നിയമസഭാ സ്പീക്കറും മുസ്ലിംലീഗ് സ്ഥാപക നേതാവുമായ കെഎം സീതി സാഹിബിന്റെ ഓര്മ ദിനത്തോടനുബന്ധിച്ച് തൃശൂര് ജില്ലാ കെഎംസിസി അബുഹൈല് ആസ്ഥാനത്ത് സംഘടിപ്പിച്ച സീതി സാഹിബ് കോണ്ഫ്രന്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
മലബാറില് പ്രാഥമിക വിദ്യാലയങ്ങളെ കുറിച്ച് ചിന്തിക്കുന്ന സമയത്ത് തൊഴില് പരിശീലന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കണമെന്ന കാഴ്ചപ്പാടില് തിരൂര് പോളിടെക്നിക് തുടങ്ങിയ ദീര്ഘദൃഷ്ടിയുള്ള നേതാവാണ് കെഎം സീതി സാഹിബ്. കേരളത്തില് ചര്ച്ചയിലുള്ള സ്വകാര്യ സര്വകലാശാലയാഥാര്ത്ഥ്യമാകുമ്പോള് സര്വകലാശാലക്ക് സീതി സാഹിബിന്റെ പേര് നല്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമുദായത്തിന്റെയും സമൂഹത്തിന്റെയും വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്ത്തിക്കുന്നതോടൊപ്പം സാഹിത്യകാരന്,പ്രഭാഷകന്,മികച്ച സ്പീക്കര്,പരിഭാഷകന്,രാഷ്ട്രീയ നേതാവ് തുടങ്ങിയ വിവിധ മേഖലകളില് തിളങ്ങിയ അദ്ദേഹം മുസ്ലിംലീഗിന്റെ ധൈഷണിക നേതാവായിരുന്നു.
ചന്ദ്രിക ദിനപത്രവും,വിദ്യാര്ഥി,തൊഴിലാളി പ്രസ്ഥാനങ്ങളും പാര്ട്ടിക്ക് കീഴില് രൂപീകരിച്ച് മലബാറില് ജനസ്വാധീനമുള്ള നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടേയും പൂക്കോയ തങ്ങളുടേയും കൈകളില് പാര്ട്ടിയുടെ നേതൃത്വം ഏല്പിച്ച ബുദ്ധിമാനായ നേതാവാണ് സീതി സാഹിബെന്നും അന്വര് അമീന് കൂട്ടിച്ചേര്ത്തു.
കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത് അധ്യക്ഷനായി. തുടര്ന്ന് സെമിനാറും നടന്നു. അമീര് അഹമ്മദ് മണപ്പാട്ട്,എംസിഎ. നാസര്,മച്ചിങ്ങല് രാധാകൃഷ്ണര് വിഷയാവതരണം നടത്തി. ഇസ്മയീല് ഏറാമല മോഡറേറ്ററായി. മുഹമ്മദ് വെട്ടുകാട് ആമുഖഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അബ്ദുസ്സമദ് ചാമക്കാല,ചെമ്മുകന് യാഹുമോന്,അബ്ദുല് ഖാദര് അരിപ്പാമ്പ്ര,പിവി നാസര്,കെപിഎ സലാം വനിതാ കെഎംസിസി സംസ്ഥാന ജനറല് സെക്രട്ടറി റീന സലീം പ്രസംഗിച്ചു. വനിതാ കെഎംസിസി. സംസ്ഥാന പ്രസിഡന്റ്് സഫിയ മൊയ്തീന്,ട്രഷറര് നജ്മ സാജിദ്,ജില്ലാ ഭാരവാഹികളായ ഫസ്ന നബീല്,ഷക്കീല ഷാനവാസ്,മിന്ഹത്ത് കോയമോന് പങ്കെടുത്തു. ഷക്കീര് കുന്നിക്കല് ഖിറാഅത്ത് നടത്തി. സ്വാഗതസംഘം ചെയര്മാന് അഷറഫ് കൊടുങ്ങല്ലൂര് സ്വാഗതവും ജനറല് സെക്രട്ടറി ഗഫൂര് പട്ടിക്കര നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ ആര്വിഎം മുസ്തഫ,ബഷീര് പെരിഞ്ഞനം,ടിഎസ് നൗഷാദ്,കബീര് ഒരുമനയൂര്,ഹനീഫ തളിക്കുളം,ജംഷീര് പാടൂര്,നൗഫല് പുത്തന്പുരക്കല്,സത്താര് മാമ്പ്ര,ഷമീര് തൃശൂര്, സംഘാടക സമിതി കണ്വീനര് അഷറഫ് കിള്ളിമംഗലംനേതൃത്വംനല്കി.