27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : അമേരിക്കയിലെ ഗ്ലോബല്‍ പീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും സാമൂഹ്യ സേവനത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ച ഷിബു സക്കറിയയെ ഷാര്‍ജ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ആദരിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ എംജിസിഎഫ് പവലിയനില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ അനുമോദന ഫലകം സമ്മാനിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഗവണ്മെന്റ് ഓഫ് ഇന്ത്യ ജോയിന്റ് ഡയരക്ടര്‍ രാഗേഷ്കുമാര്‍,ഡോ.എസ്എസ് ലാല്‍,പ്രഭാകരന് പന്ത്രോളി,പിആര്‍ പ്രകാശ്,ഗഫൂര്‍ പാലക്കാട്,പ്രീന റാണി പ്രസംഗിച്ചു.