ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : പാസ്പോര്ട്ടില് വിസയും യാത്രാസമയവും സ്റ്റാമ്പ് ചെയ്യാത്തതിനാല്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളോട് വിമാനത്താവളങ്ങളില്‍ എമിറേറ്റ്സ് ഐഡി ആവശ്യപ്പെടുന്നുണ്ട്. യുഎഇയിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സാധുവായ ഡിജിറ്റല്‍ പതിപ്പുകള്‍ ഉള്ളപ്പോള്‍ പോലും ഫിസിക്കല്‍ എമിറേറ്റ്സ് ഐഡികള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യാത്ര തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ചില യാത്രക്കാരെ വിമാനങ്ങളില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞു. ടിക്കറ്റുകള്‍ റദ്ദാക്കുകയും പലര്‍ക്കും യാത്ര തടസ്സപ്പെടുകയുമുണ്ടായി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി ആവശ്യപ്പെടുന്നുണ്ട്. പലയിടത്തും യുഎഇ വിസയുടെ ഡിജിറ്റല്‍ പതിപ്പ് ഹാജരാക്കിയെങ്കിലും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല. എമിറേറ്റ്സ് ഐഡി കൈവശം വെക്കാന്‍ മറന്നവര്‍ യാത്ര റദ്ദാക്കേണ്ട സാഹചര്യമാണുള്ളത്. ബോര്‍ഡിംഗ് പാസ് കൗണ്ടറിലും ഇമിഗ്രേഷന്‍ കൗണ്ടറിലും ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി ഹാജരാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഡിജിറ്റല്‍ ഐഡിയും വിസയും ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും അതൊന്നും സ്വീകാര്യമാവുന്നില്ല. യാത്ര മുടങ്ങാതിരിക്കാന്‍ വിസാ രേഖകള്‍ കടലാസിലോ എമിറേറ്റ്സ് ഐഡിയോ ആക്കി കൈയ്യില്‍ സൂക്ഷിക്കുന്നതാണ് ഉചിതം.