27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : മെട്രോ റെഡ് ലൈനില്‍ യാത്രചെയ്യുന്നവര്‍ക്ക് യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം. നേരത്തെ ജബല്‍ അലിയില്‍ ഇറങ്ങിവേണം യാത്ര ചെയ്യാന്‍. ഇനിമുതല്‍ സെന്റര്‍പോയിന്റ് സ്റ്റേഷനില്‍ നിന്നും എക്സ്പോ സിറ്റിയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും വെവ്വെറെ ട്രെയിനുകള്‍ സര്‍വീസ് നടത്തും. മെട്രോയില്‍ സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലേ ബോര്‍ഡില്‍ നോക്കി എങ്ങോട്ടുള്ള വണ്ടിയാണെന്ന് ഉറപ്പുവരുത്തണം. ഇതോടെ എക്സ്പോ സിറ്റിയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും എവിടെയും ഇറങ്ങാതെ നേരിട്ട് യാത്ര ചെയ്യാം.