
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: ദുബൈയുടെ ആഢംബര ഗതാഗത മേഖല കഴിഞ്ഞ വര്‍ഷം 44 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 30,219,821 ആയിരുന്ന വളര്‍ച്ച 43,443,678 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇഹെയ്ല് വഴിയുള്ള ആഢംബര ഗതാഗത മേഖലയ്ക്ക് സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം മേഖല കൈവരിച്ചത്.
ആഢംബര ഗതാഗത മേഖലയിലും ഇഹെയ്ല് സേവനങ്ങളിലുമുള്ള ഈ വളര്‍ച്ച, മൊബിലിറ്റി പരിഹാരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും താമസക്കാരുടെയും സന്ദര്‍ശകരുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ദുബൈയിലെ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്വീകരിച്ച നിലപാടുകളെ ശക്തിപ്പെടുത്തുന്നുവെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ലാനിങ് ആന്റ് ബിസിനസ് ഡെവലപ്മെന്റ് ഡയരക്ടര്‍ ആദേല്‍ ഷക്രി പറഞ്ഞു, ‘ഈ സുപ്രധാന മേഖല സമീപ വര്‍ഷങ്ങളില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിച്ചു. ദുബൈയിയുടെ ആഡംബര ഗതാഗത സേവനങ്ങള്‍ വഴി യാത്രക്കാരുടെ എണ്ണം 2024ല്‍ 75,592,000 ആയി ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ ഇത് 52,582,488 ആയിരുന്നു.