
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: അബുദാബിയില്‍ ട്രാഫിക് പിഴകളില്‍ 35 ശതമാനം ഇളവ് പ്രഖ്യാപിചിരിക്കുകയാണ് . എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ പിഴ അടയ്ക്കുന്ന സമയത്തെ ആശ്രയിച്ചാണ്. നിയമലംഘനം നടത്തി ആദ്യത്തെ 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചാല്‍ ഉപയോക്താവിന് 35 ശതമാനം ഇളവ് ലഭിക്കും.എന്നാല്‍ ഗുരുതര നിയമ ലംഘനങ്ങള്‍ക്ക് ഇത് ബാധകമല്ല. 60 ദിവസത്തിന് ശേഷം പിഴ അടച്ചാല്‍ നിയമലംഘനം നടത്തി ഒരു വര്‍ഷത്തിനകം 25 ശതമാനം ഇളവ് ലഭിക്കുന്നതാണ്. പിഴകള്‍ വന്തോകില് വര്‍ധിക്കുന്നത് ഒഴിവാക്കാനും സാമ്പത്തിക ഭാരം പരിമിതപ്പെടുത്താനും ആളുകളെ സഹായിക്കുന്നതിനായുള്ള ‘നേരത്തെ പിഴയടയ്ക്കുക, ഉറപ്പായും നേടുക’ എന്ന സംരംഭത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞ വര്‍ഷം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒരു ഇന്‍സ്റ്റാള്‍മെന്റ് ടാബി സ്കീം പുറത്തിറക്കിയിരുന്നു. ഇത് വഴി പിഴയും സേവന ഫീസും തവണകളായി അടയ്ക്കാന്‍ സാധിക്കും.