
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഇന്ന് ലോക ഹൃദയ ദിനം. ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് ആളുകളില്‍ ബോധമുണ്ടാക്കാനാണ് സെപ്റ്റംബര്‍ 29 ഹൃദയ ദിനമായി ആചരിക്കുന്നത്. ഹൃദയത്തെ ബാധിക്കു ന്ന പ്രധാന അസുഖമാണ് ഹൃദയാഘാതം. നെഞ്ചില്‍ ഭാരം കയറ്റിയ പോലുള്ള വേദനയാണ് ഇതിന്റെ പ്രാധാന ലക്ഷണം. ഈ വേദന ഇടത് കയ്യിലും പുറത്തും വയറിനും അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള വേദനകളെ ഗ്യാസ് ആണെന്നു കരുതി തള്ളികളയാതെ ഉടനെ വൈദ്യ സഹായം തേടുകയും ഇ.സി.ജി എടുത്തു നോക്കുകയും വേണം. ഇത്തരത്തിലുള്ള ലക്ഷണങ്ങളെ അവഗണിക്കുന്നത് കൊണ്ടാണ് മരണം വരെ സംഭവിക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ജീവിത ശൈലി രോഗങ്ങള്‍ വളരെ കൂടുതലാണ്. കൂടുതല്‍ പേര്‍ക്കും ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോ ള്‍,ദഹന സംബന്ധായ പ്രശ്നങ്ങള്‍ എന്നിവയാണ്. ഇതെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. ഹൃദയ രോഗങ്ങള്‍ കൂടാനുള്ള കാരണവും ജീവിത ശൈലിയാണ്. കൃത്യമായി മരുന്നുകഴിക്കുക,വ്യായാമം ശീലമാക്കുക, നല്ല ദിനചര്യകള്‍ തുടരുക എന്നിവയാണ് ഇതിന് പരിഹാരമായിട്ടുള്ളത്.