കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഗസ്സ : കഴിഞ്ഞ ഒക്ടോബര് മുതല് ഗസ്സ ‘അഭൂതപൂര്വമായ നാശം’ അനുഭവിച്ചതായി മതിയായ പാര്പ്പിടത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്ട്ടര് ബാലകൃഷ്ണന് രാജഗോപാല് പറഞ്ഞു. 2024 ജനുവരിയോടെ ഗസ്സയിലെ 60 ശതമാനത്തിനും 70 ശതമാനത്തിനും ഇടയില് വീടുകള് നശിച്ചുവെന്നും വടക്കന് ഗസ്സയില് ഇത് 82 ശതമാനത്തില് എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയില് ഇപ്പോള് സ്ഥിതി വളരെ മോശമാണ്.വടക്കന് മേഖലയിലെ നാശം 100 ശതമാനത്തിനടുത്തെത്തി. ഈയടുത്ത് പുറത്തുവന്ന യുഎന്ഡിപി റിപ്പോര്ട്ട് പ്രകാരം ഈ വര്ഷം മെയ് വരെ ഗസ്സയില് 39 ദശലക്ഷം ടണ്ണിലധികം അവശിഷ്ടങ്ങള് ഉണ്ടെന്നാണ് കണക്കാക്കുന്നത്. അവശിഷ്ടങ്ങളില് പൊട്ടാത്ത ആയുധങ്ങള്,വിഷ മാലിന്യങ്ങള്,തകര്ന്ന കെട്ടിടങ്ങളില് നിന്നുള്ള ആസ്ബറ്റോസ്,മറ്റ് വസ്തുക്കള് എന്നിവ കലര്ന്നതായും അദ്ദേഹം വിശദീകരിച്ചു. ഗസ്സയിലെ ഭൂഗര്ഭജലവും മണ്ണും വിനാശകരമായ വിധത്തില് മലിനീകരണപ്പെട്ടുവെന്നും പുനര്നിര്മാണ പ്രക്രിയയ്ക്ക് 80 വര്ഷമെടുക്കുമെന്നും രാജഗോപാല് പറഞ്ഞു.