കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
തെരഞ്ഞെടുപ്പ് റാലിയില് തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഡോണാള്ഡ് ട്രംപിനെതിരെ (Donald Trump) രൂക്ഷ വിമർശനവുമായി ഗായിക സെലിന് ഡിയോണ് (Celine Dion). 1997 ൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന സിനിമയ്ക്കായി ഡിയോൺ ആലപിച്ച ‘മൈ ഹേര്ട്ട് വില് ഗോ ഓണ് ‘എന്ന ഗാനമാണ് ട്രംപ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില് ഉപയോഗിച്ചത്. വെള്ളിയാഴ്ച മൊണ്ടാനയിലായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടത്തിയത്.
തങ്ങളുടെ ഗാനം ഉപയോഗിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പില് ഡിയോണിൻ്റെ മാനേജ്മെൻ്റ് ടീമും സോണി മ്യൂസിക് എൻ്റർടൈൻമെൻ്റ് കാനഡയും പ്രതികരിച്ചു. ഇതിന് പിന്നാലെ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിവാദമായിരിക്കുകയാണ്. നിരവധി ആളുകളുടെ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ടൈറ്റാനിക് പോലെ മുങ്ങുന്ന കപ്പലായി ചിലർ ഉപമിക്കുകയും ചെയ്തു. ഡിയോണിൻ്റെ ‘മൈ ഹാർട്ട് വില് ഗോ ഓണ്’ ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു ഗാനം കൂടിയാണ്.