27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : തിരൂര്‍ സിഎച്ച് സെന്റര്‍ ഷാര്‍ജ ചാപ്റ്റര്‍ പ്രസിഡന്റായി ഹംസ തിരുന്നാവയെയും ജനറല്‍ സെക്രട്ടറിയായി റഫീഖ് കീഴീക്കരയെയും ട്രഷററായി അക്ബര്‍ ചെറുമുക്കിനെയും തിരഞ്ഞെടുത്തു. ഷാര്‍ജ കെഎംസിസി ഹാളില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി. സൈതലവി മാസ്റ്റര്‍,തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ,യൂസുഫ് പൂഴിത്തറ എന്നിവര്‍ തിരൂര്‍ സിഎച്ച് സെന്റ ര്‍ പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. ഹംസ തിരുന്നാവായ അധ്യക്ഷനായി. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം കണ്‍വന്‍ഷ ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ് പങ്കെടുത്തു. അഷ്റഫ് വെട്ടം സ്വാഗതവും സംഹാദ് പൊന്നാനി നന്ദിയും പറഞ്ഞു.