കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
റിയാദ് : ശൈത്യകാലത്തിന്റെ വരവറിയിച്ച് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും പൊടിക്കാറ്റുമുണ്ടാകും. വെള്ളിയാഴ്ച വരെയാണ് കാലാവസ്ഥാമാറ്റം വരവറിയിക്കുകയെന്ന് ജനറല്‍ ഡയരേ്രക്ടറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. മക്ക മേഖലയില്‍ മിന്നല്‍ വെള്ളപ്പൊക്കം,ആലിപ്പഴ വര്‍ഷം,ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. തായിഫ്,മെയ്സാന്‍,ആദം, അല്‍അര്‍ദിയാത്ത്,തുറാബ എന്നിവിടങ്ങളിലും മഴമുന്നറിയിപ്പുണ്ട്. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും മഴയെത്തും. വാദി അല്‍ദവാസിര്‍,അല്സുലൈയില്,അല്‍അഫ്ലാജ്,ഹവ്ത ബാനി തമീം,അല്‍ഖര്‍ജ്,അല്‍ബഹ,അസീര്‍,ജസാന്‍,നജ്റാന് എന്നിവിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താഴ്വരകള്‍ ഉള്‍പ്പെടെയുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും ഇവിടങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. പൊതുജനങ്ങള്‍ വിവിധ മാധ്യമ ചാനലുകളിലൂടെ ഏറ്റവും പുതിയ കാലാവസ്ഥയെക്കുറിച്ച് അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുഖകരമായ അവസ്ഥയാണിപ്പോള്‍. ശരത്കാലത്തിന്റെ പ്രസന്നമായ അന്തരീക്ഷം പാര്‍ക്കുകളെയും വിനോദ കേന്ദ്രങ്ങളെയും കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ വളരെ സജീവമാണ്. നാലു മാസം നീളുന്ന റിയാദ് സീസണ് ഫെസ്റ്റിവല്‍ നിരവധി വിനോദ,വിസ്മയ പരിപാടികളൊടെ തുടക്കം കുറിച്ചിട്ടുണ്ട്.
തണുപ്പ് വസ്ത്രങ്ങളുടെ വിപണിയും ഇതോടൊപ്പം ഉണര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെല്ലാം വൈവിധ്യമാര്‍ന്ന തണുപ്പ് വസ്ത്രങ്ങളുടെ വിപുലമായ ശേഖരം എത്തിയിട്ടുണ്ട്. ബ്രാന്‍ഡഡ് സ്ഥാപനങ്ങളില്‍ മിഡില്‍ സീസണ് ഓഫര്‍ അവസാന ഘട്ടത്തിലാണ്. അതേസമയം കാലവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അസുഖങ്ങളും തുടങ്ങി. ശ്വാസ തടസവും ജലദോഷവും പനിയുമെല്ലാമായി ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. തണുപ്പ് ശക്തമാവുന്നതോടെ പ്രതിരോധ വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്കി.