കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : തൃശൂര് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില് ഡിസംബര് 22ന് ദുബൈ അബുഹൈലിലെ അമാന സ്പോര്ട്സ് ബേയില് സംഘടിപ്പിക്കുന്ന തൃശൂര് വൈബ് 2കെ24 പരിപാടി വിജയിപ്പിക്കാന് മണലൂര് മണ്ഡലം കെഎംസിസി നേതൃയോഗം തീരുമാനിച്ചു. ദുബൈ അല് ഇത്തിഹാദ് സ്കൂള് ഗ്രൗണ്ടില് നടന്ന പരിപാടിയില് ‘മണലൂര് ടൈറ്റന്സ്’ ഫുട്ബോള്, വടംവലി ടീമുകള് പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡന്റ്് ജമാല് മനയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് ഷക്കീര് കുന്നിക്കല് അധ്യക്ഷനായി. ജനറല് സെക്രട്ടറി ഗഫൂര് പട്ടിക്കര പരിപാടി വിശദീകരിച്ചു. ട്രഷറര് ബഷീര് വരവൂര്,മുന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്,ജില്ലാ വൈസ് പ്രസിഡന്റ് ആര്വിഎം മുസ്തഫ, ജില്ലാ സെക്രട്ടറി ജംഷീര് പ്രസംഗിച്ചു. തൃശൂര് വൈബ് 2കെ24 പരിപാടിയുടെ മണ്ഡലത്തിലെ വിവിധ പ്രവര്ത്തനങ്ങളെ കുറിച്ച് കോര്ഡിനേറ്റര്മാരായ വൈസ് പ്രസിഡന്റ് റഷീദ് പുതുമനശേരി,സെക്രട്ടറി മുഹമ്മദ് നൗഫല് പ്രസംഗിച്ചു. സാംസ്കാരിക ഘോഷയാത്രയില് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് വിവിധ കലാരൂപങ്ങളെ അണിനിരത്തും. ജനറല് സെക്രട്ടറി ഷാജഹാന് ജാസി സ്വാഗതവും ട്രഷറര് മുഹമ്മദ് ഹര്ഷാദ് നന്ദിയും പറഞ്ഞു.