മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ തൃശൂര്‍ പൂരമൊരുങ്ങുന്നു. താളമേളങ്ങള്‍ നിറഞ്ഞ വിസ്മയ കാഴ്ചകളൊരുക്കി തേക്കിന്‍കാട് മൈതാനത്തെ അനുസ്മരിപ്പിക്കും. ‘മ്മടെ തൃശ്ശൂര്‍’ കൂട്ടായ്മയും ഇക്വിറ്റി പ്ലസ് പരസ്യകമ്പനിയും ചേര്‍ന്ന് ഒരുക്കുന്ന അഞ്ചാമത്തെ തൃശ്ശൂര്‍ പൂരം ഡിസംബര്‍ രണ്ടിനാണ് അരങ്ങേറുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന അഞ്ചാമത്തെ പൂരത്തില്‍ അഞ്ച് ആന,അഞ്ച് മേളം,അഞ്ച് കാവടി അണിനിരക്കും.
ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കം കുതിരയും മറ്റും ഇത്തവണത്തെ പൂരത്തിന് വര്‍ണശോഭ നല്‍കുമെന്ന് ‘മ്മടെ തൃശൂര്‍’ കൂട്ടായ്മയുടെ പ്രസിഡന്റ് അനൂപ് അനില്‍ ദേവന് അറിയിച്ചു. രാവിലെ പൂരപ്പറമ്പില്‍ എത്തുന്നത് മുതല്‍ ഓരോ വ്യക്തിക്കും കേരളത്തിന്റെ സാംസ്കാരിക പൗരാണിക കലകളെയും ആചാരാനുഷ്ഠാനങ്ങളും അടുത്തറിയുവാനുള്ള അവസരം മ്മടെ തൃശ്ശൂര്‍ കൂട്ടായ്മ പൂരനഗരിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇക്വിറ്റി പ്ലസ് മേധാവി ശ്രീ ജൂബി കുരുവിള പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ഭാഗമായ ഇലഞ്ഞിത്തറ മേളം പാറമേക്കാവിന്റെ മേള പ്രമാണിയായ കിഴക്കൂട്ട് അനിയമാരാരുടെ നേതൃത്വത്തില്‍ 150 പരം വാദ്യ കലാകാരന്മാര് അണിനിരന്നു കൊട്ടി കയറുമ്പോള്‍ പ്രവാസിയുടെ പൂരപ്പറമ്പ് ഒരു തേക്കിന് കാടു മൈതാനമായി മാറും.
തിമില,മദ്ദളം,ഇലത്താളം,ഇടക്ക എന്നീ നാല് താളവാദ്യങ്ങളും കാറ്റാടി വാദ്യമായ കൊമ്പ് എന്നിവയും ചേര്‍ന്ന് സംഗമിച്ചു ഒരുക്കുന്ന പഞ്ചവാദ്യവുമുണ്ടാവും. പിന്നണി ഗായകരായ വിധു പ്രതാപ്,സിനിമ താരം അപര്‍ണ ബലമുരളിയും ശ്രീരാഗ് ഭരതനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും യുഎയിലെ പ്രമുഖ ബാന്‍ഡ് ആയ അഗ്നിയും വേദിയിലെത്തും.