ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
ഷാര്ജ : ഷാര്ജ കെഎംസിസി തൃശൂര് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൃശൂര് ഫെസ്റ്റിന് വര്ണാഭമായ തുടക്കം. ഷാര്ജ ഇന്ത്യന് അസോസിയേഷന് ഹാളില് നടന്ന വിളംബര പ്രഖ്യാപന സംഗമം പികെ അന്വര് നഹ ഉദ്ഘാടനം ചെയ്തു. ഷാര്ജ കെഎംസിസി തൃശൂര് ജില്ലാ പ്രസിഡന്റ് അബ്ദുല് ഖാദര് ചക്കനാത്ത് അധ്യക്ഷനായി. ജനറല് സെക്രട്ടറി നസ്റുദ്ദീന് താജുദ്ദീന് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെപി കബീര്,ഇക്ബാല് കടപ്പുറം,അബ്ദുല് വഹാബ്,സെക്രട്ടറിമാരായ നാസര് കടപ്പുറം,ഫവാസ് കൈപ്പമംഗലം,ഷംസുദ്ദീന്,നിയോജക മണ്ഡലം നേതാക്കളായ ആര്ഒ ഇസ്മായില്,ഖാദര് മോന്,ഉസ്മാന് മണലൂര്,ഹബീബ് നാട്ടിക,നിസാം വാടാനപ്പിള്ളി,ഇര്ഷാദ് മണലൂര്,ശരീഫ് നാട്ടിക, മുഈനുദ്ദീന് നേതൃത്വം നല്കി.
സാമൂഹിക,സാംസ്കാരിക,കലാരംഗത്തെ പ്രമുഖ ഇന്ദുലേഖ വാര്യര് മുഖ്യാതിഥിയായിരുന്നു. പാടിയും പറഞ്ഞും ചിന്തിപ്പിച്ചും നവാസ് പാലേരിയുടെ സംഗീത വിരുന്നോടെയാണ് തൃശൂര് ഫെസ്റ്റിലെ പരിപാടികള്ക്ക് തുടക്കം കുറിച്ചത്. കുടുംബ സംഗമങ്ങള്,ഫുട്ബോള് ടൂര്ണമെന്റ്,വടംവലി മത്സരം,വിനോദ യാത്ര,ചിത്ര രചനാ മത്സരങ്ങള്,എജ്യൂക്കേഷന് ഫെസ്റ്റ്, ബ്ലഡ് ഡോണേഷന്,മെഡിക്കല് ക്യാമ്പ്,പാചക മത്സരം,ബിസ്നസ് മീറ്റ്,യുഎഇ തൃശൂര് ലീഡേഴ്സ് മീറ്റ്,ആദരവ്,വിവിധ കലാപരിപാടികള്, സാംസ്കാരിക സമ്മേളനങ്ങള് തുടങ്ങിയവ തൃശൂര് ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര് പറഞ്ഞു.
ഷാര്ജ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ,ഷാര്ജ ഇന്ത്യന് അസോസിയേഷന് മുന് ജനറല് സെക്രട്ടറിമാരായ അബ്ദുല്ല മല്ലിശ്ശേരി,ടിവി നസീര്,ചാക്കോ ഊളകാടന് പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസല് അഷ്ഫാഖ്,ഫസല് തലശ്ശേരി,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ബാസ്,ജനറല് സെക്രട്ടറി അലി വടയം,ഷാഫി വള്ളിക്കാട്,ഉസ്മാന് കോറോത്,ശമീല് കാസര്കോട്,ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട്,മുഹമ്മദ് മണിയോടി,ശരീഫ് പൈക,ഷാഫി,മലപ്പുറം ജില്ലാ പ്രസിഡന്റ് ഹംസ കോരത്ത്,ഹമീദ് ബാബു,ഇബ്രാഹിം പള്ളിയറക്കല്, ഹംസ കണ്ണൂര് ജില്ലാ നേതാക്കളായ മുഹമ്മദ് മാട്ടുമ്മല്,ഉമര് ഫാറൂഖ്,ഷഫീഖ്,റഷീദ് ബാഖവി,ഹംസ മുക്കൂട്,വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ഫബീന,സെക്രട്ടറി ഷജീല അബ്ദുല് വഹാബ്,ജില്ലാ വനിത വിങ് പ്രസിഡന്റ് സജ്ന ഉമ്മര്,ജനറല് സെക്രട്ടറി ഹസീന റഫീഖ്,ട്രഷറര് ഷംന നിസാം,സംസ്ഥാന ഭാരവാഹികളായ സൈനബ മല്ലശ്ശേരി,സുഹറ അഷ്റഫ് താമരശ്ശേരി,സഫിയ,സബിത എന്നിവരും റുക്സാന നൗഷാദ്,ശഹീറ ബഷീര്, ഷെറീന നജു,ഫസീല ഖാദര്മോന്,ബല്കീസ് മുഹമ്മദ്,സബീന ഷാനവാസ്,സ്വാലിഹ നസ്റുദ്ദീന് പങ്കെടുത്തു. തൃശൂര് ഫെസ്റ്റ് 2025ന്റെ ബ്രോഷര് പ്രകാശനവും ചടങ്ങില് നടന്നു. മുഖ്യാതിഥി ഇന്ദുലേഖ വാര്യര്ക്ക് സ്നേഹോപഹാരം കൈമാറി. മുഹമ്മദ് ഫൈദ് പ്രാര്ത്ഥന നടത്തി. കെഎംസിസി ജില്ലാ ട്രഷറര് മുഹ്സിന് മുഹമ്മദ് നന്ദി പറഞ്ഞു.