ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
ദുബൈ : കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി അബു ഹൈല്‍ സ്പോര്‍ട്സ് ബേയില്‍ സംഘടിപ്പിച്ച തൃശൂര്‍ വൈബ് ആഘോഷം നവ്യാനുഭവമായി. വൈവിധ്യമാര്‍ന്ന സാംസ്കാരിക ഘോഷയാത്ര,എട്ടു ടീമുകള്‍ പങ്കെടുത്ത ഫുട്ബാള്‍ ടൂര്‍ണമെന്റ്,വടംവലി മത്സരം,വിനോദവും വിജ്ഞാനവും നറഞ്ഞ കുട്ടികളുടെയും സ്ത്രീകളുടെയും മത്സരങ്ങള്‍,ഇശല്‍ വൈബ് ഗാനമേള എന്നിവ പ്രവര്‍ത്തകരില്‍ ആവേശം വിതറി. ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് പിവി നാസര്‍ ഉദ്ഘാടനം ചെയ്തു.
ഫുട്ബോള്‍ ടൂര്‍ണമെന്റ് കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് കിക്കോഫ് ചെയ്തു. വാശിയേറിയ മത്സരത്തില്‍ സര്‍ഗധാര ചേലക്കര ചാമ്പ്യന്മാരായി. ടൈറ്റാന്‍സ് മണലൂര്‍ റണ്ണറപ്പായി. വര്‍ണാഭമായ ഘോഷയാത്രക്ക് ദുബൈ കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല,പ്രോഗ്രാം ചെയര്മാന് ജമാല്‍ മനയത്ത്,ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ പട്ടിക്കര, കോഓര്‍ഡിനേറ്റര്‍ ബഷീര്‍ വരവൂര്‍,ഡയരക്ടര്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍,വനിതാ വിങ് നേതാക്കളായ റസിയ ഷമീര്‍,ഫസ്ന നബീല്‍,ഷകീല ഷാനവാസ് നേതൃത്വം നല്കി. അകാഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി ജോസഫ്,മച്ചിങ്ങല്‍ രാധാകൃഷ്ണന്, ഇന്‍കാസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പവിത്രന്,ജില്ലാ പ്രസിഡന്റ് റിയാസ് ചെന്ത്രാപ്പിന്നി തുടങ്ങിയവര്‍ അഭിവാദ്യം നേര്‍ന്നു. മത്സര വിജയികള്‍ക്ക് ദുബൈ കെഎംസിസി സെക്രട്ടറി അബ്ദുല്‍ഖാദര്‍ അരിപാമ്പ്ര, ഷാര്‍ജ കെഎംസിസി സെക്രട്ടറി ഷാനവാസ്,സലാം വലപ്പാട് അജ്മാന്,അബ്ദുല്‍ഖാദര്‍ ചക്കനാത്ത്,ഷാക്കിര്‍ വാടാനപ്പിള്ളി,ജാഫര്‍ മാറാക്കര സമ്മാനദാനം നിര്‍വഹിച്ചു. ഇശല്‍ ദുബൈ അവതരിപ്പിച്ച ഇശല്‍ വൈബ് ഹൃദ്യമായി. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായീല്‍ ഏറാമല,ഒകെ.ഇബ്രാഹിം,ഷിബു കാസിം,ഷെഹീര്‍ പത്തനാപുരം ഹനീഫ കോളിയടുക്കം അതിഥികളായിരുന്നു.