
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
ദുബൈ : തൃശൂര്‍ ജില്ലാ കെഎംസിസി നാളെ അബുഹൈല്‍ സ്പോര്‍ട്സ് ബേയില്‍ സംഘടിപ്പിക്കുന്ന ‘തൃശൂര്‍ വൈബ് 2കെ24’ പരിപാടിക്ക് അന്തിമരൂപമായി. അവലോകന യോഗം സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജമാല്‍ മനയത്ത് അധ്യക്ഷനായി. മണ്ഡലങ്ങള്‍ തമ്മിലുള്ള ഫുട്ബാള്‍,വടംവലി മത്സരങ്ങള്‍,വനിതകളുടെയും കുട്ടികളുടെയും മത്സരങ്ങള്‍,സാംസ്കാരിക ഘോഷയാത്ര,ഗാനമേള തുടങ്ങിയവ നടക്കും. പ്രോഗ്രാം ഡയരക്ടര്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ പരിപാടികള്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത സമദ് ചാമക്കാലയെ അനുമോദിച്ച് മുഹമ്മദ് ഗസ്നി സംസാരിച്ചു. മുഹമ്മദ് വെട്ടുകാട്,ഉസ്മാന് വാടാനപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ സബ്കമ്മിറ്റികളെ പ്രതിനിധീകരിച്ച് അബൂ ഷമീര്‍(ഫിനാന്‍സ്),ബഷീര്‍ വരവൂര്‍( വടംവലി),നൗഫല്‍ (ഫുട്ബോള്‍),മുഹമ്മദ് അക്ബര്‍ (ഗെയിംസ് ആന്റ് ആക്ടിവിറ്റീസ്),കബീര്‍ ഒരുമനയൂര്‍ (ഫുഡ് കമ്മിറ്റി) ഹനീഫ് തളിക്കുളം (മീഡിയ ആന്റ് പബ്ലിസിറ്റി),ഫസ്ന നബീല്‍(വനിതാവിങ്),ജംഷീര്‍ പാടൂര്‍(രജിസ്ട്രേഷന് ആന്റ് വെല്‍ഫെയര്‍),ഉമ്മര്‍ കെകെ(ഹാപിനസ് ടീം) പ്രസംഗിച്ചു.
വനിതാ വിങ് പ്രസിഡന്റ് റസിയ ഷമീര്‍ സെക്രട്ടറി ഫസ്ന നബീല്‍,ട്രഷറര്‍ ഷക്കീല,വിവിധ മണ്ഡലം ഭാരവാഹികളായ ഷറഫുദ്ദീന് കൈപ്പമംഗലം,സാദിഖ് തിരുവത്ര,മുസമ്മില്‍ ദേശമംഗലം,ഷമീര്‍ പണിക്കത്ത്, അന്‍വര്‍ സാദാത്ത്,റഷീദ് പുതുമനശ്ശേരി,മുസ്തഫ നെടുംപറമ്പ്,ഷറഫുദ്ദീന് സികെ,നൗഫല്‍ മണലൂര്‍,ഷഹീര്‍ ചെറുതുരുത്തി,മുഹമ്മദ് റസൂല്‍ ഖാന്,നസീം ചേലക്കോട്,തന്‍വീര്‍ കാളത്തോട്,അനസ്, അബീന സിറാജ്,റംല കരീം,നിസ നൗഷാദ്,ഐഷ ഷറഫുദ്ദീന്,മിന്നത്ത് കോയമോന്,റിസ്മ ഗഫൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടികര സ്വാഗതവും ട്രഷറര്‍ ബഷീര്‍ വരവൂര്‍ നന്ദിയും പറഞ്ഞു