ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : രോഗബാധിതരാണെങ്കിലും അല്ലെങ്കിലും വേദനയില്ലാത്ത ജീവിതമായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ അവസാനഘട്ടമാണെങ്കിലും ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം പകര്‍ന്നു നല്കാന് കഴിഞ്ഞാല്‍ അതിലപ്പുറമൊരു ജീവകാരുണ്യമില്ല. ശരീരത്തെയും മനസ്സിനെയും ഒരുപോലെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പോലുള്ള രോഗബാധിതരെ ആശ്വസിപ്പിക്കാനുള്ള സന്നദ്ധതയോളം മഹത്തരമായ മറ്റൊരു പ്രവര്‍ത്തനമില്ല. അത്തരമൊരു പദ്ധതിയുമായാണ് തൃശൂര്‍ ജില്ലയിലെ ഹരിതരാഷ്ട്രീയത്തിന്റെ അമരക്കാര്‍ രംഗത്തുള്ളത്. തൃശൂര്‍ മുളങ്കുന്നത്ത്കാവിലുള്ള ഗവ.മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് സിഎച്ച് എന്ന മഹാരഥന്റെ പേരില്‍ കാന്‍സര്‍ രോഗികള്‍ക്കായി ഒരു ആശ്വാസ കേന്ദ്രം ഒരുങ്ങുകയാണ്. മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സക്കെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് കാരുണ്യത്തിന്റെ ചിറക് വിടര്‍ത്താനായി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് സിഎച്ച് മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍. സി.എ മുഹമ്മദ് റഷീദ് പ്രസിഡന്റും പി.എം അമീര്‍ ജനറല്‍ സെക്രട്ടറിയുമായുള്ള സൊസൈറ്റിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള 12 സെന്റ് സ്ഥലത്ത് 13,000 സ്ക്വയര്‍ഫീറ്റ് വലിപ്പത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. 2025 ഏപ്രില്‍ ആദ്യവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് സെന്ററിന്റെ പ്രചാരണാര്‍ത്ഥം യുഎഇയിലെത്തിയ സിഎ മുഹമ്മദ് റഷീദ് പറഞ്ഞു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്റര്‍ മാതൃകയില്‍, കാന്‍സര്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് സൗജന്യമായി താമസവും ഭക്ഷണവും നല്കുന്ന രീതിയിലാണ് തൃശൂര്‍ സിഎച്ച് സെന്റര്‍ പ്രവര്‍ത്തിക്കുക. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി ദിവസേന നൂറിലധികം കാന്‍സര്‍ രോഗികളാണ് തുടര്‍ചികിത്സക്കായി മെഡിക്കല്‍ കോളജിലെത്തുന്നത്. സിഎച്ച് സെന്ററില്‍ ഒരേസമയം 25ഓളം രോഗികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടാവുക. മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പിക്കും മറ്റുമായി എത്തുന്ന അര്‍ഹരായ രോഗികളെ സിഎച്ച് സെന്ററില്‍ പ്രവേശിപ്പിച്ച് ചികിത്സക്കുള്ള സൗകര്യമൊരുക്കും. സെന്ററിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന്, ഗള്‍ഫ് മേഖലയില്‍ ഇതിലേക്കുള്ള അംഗത്വകാമ്പയിന് നടക്കുകയാണ്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും സിഎച്ച് സെന്റര്‍ ചാപ്റ്ററുകള്‍ രൂപീകരിച്ചുവരികയാണ്. ഡയാലിസിസ് സെന്റര്‍, ഫാര്‍മസി, ലാബ് തുടങ്ങിയ സംവിധാനങ്ങള്‍ ഭാവി പദ്ധതിയിലുണ്ടെന്ന് ഗള്‍ഫ് ചന്ദ്രിക സന്ദര്‍ശിക്കാനെത്തിയ സിഎച്ച് സെന്റര്‍ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് തൃശൂര്‍ ജില്ലാ സെക്രട്ടറി പി.കെ ഷാഹുല്‍ഹമീദ്, അബുദാബി കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഷീദ് പട്ടാമ്പി, സെന്റര്‍ യുഎഇ കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജമാല്‍ മനയത്ത്, അബുദാബി കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ കൈപമംഗലം, ജനറല്‍ സെക്രട്ടറി പിവി ജലാലുദ്ദീന്‍, സെക്രട്ടറി വി.മുസ്തഫ, ദുബൈ കെഎംസിസി തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഷമീര്‍ പണിക്കത്ത് എന്നിവര്‍ സന്നിഹിതരായി.