
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍ ദുബൈ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്സ് ചാപ്റ്റര്‍ വെല്‍ വിഷേഴ്സ് മീറ്റും ഇഫ്താര്‍ സംഗമവും അജ്മാന് ഹല ഇന്‍ ഹോട്ടലില്‍ ദുബൈ കെഎംസിസി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര് ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ചെയര്മാന് ജമാല്‍ ബൈത്താന് അധ്യക്ഷനായി.
സിഎച്ച് സെന്ററിന്റെ പദ്ധതികള്‍ വിജയിപ്പിക്കാനും കിഡ്നി രോഗികള്‍ക്ക് സമാശ്വാസം പകരാനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അഫ്സല് മെട്ടമ്മല്‍,സലാം തട്ടാനിച്ചേരി,മുഹമ്മദ് മണിയന്നോടി,ഷാഹിദ് ദാവൂദ്,ഷബീര്‍ കൈതക്കാട്,ഹനീഫ് മൗക്കോട്,ഖാദര്‍ അത്തൂട്ടി പ്രസംഗിച്ചു. ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ ഷഹനാസ് അലി സ്വാഗതവും ട്രഷറര്‍ ഹനീഫ് വിപികെ നന്ദിയുംപറഞ്ഞു.