
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: വിശുദ്ധ റമസാനിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കാസര്‍കോട് ജില്ലാതല ‘ഇഖ്റഅ 2025’ ഖുര്‍ആന്‍ പാരായണ മത്സരം നടത്തി. മുതിര്‍ന്നവര്‍ക്കായി നടത്തിയ മത്സരം വേറിട്ട അനുഭവമായി മാറി. മുഹമ്മദ് ശമ്മാസ് ഒന്നാം സ്ഥാനവും ഹാഫിള് മുഹമ്മദ് അഷ്ഫാഖ് രണ്ടാം സ്ഥാനവും മുഹമ്മദ് കുഞ്ഞി കൊളവയല്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന് ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെപി മുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ ഒളവറ സ്വാഗതം പറഞ്ഞു. ഹാഫിള് ഹുസൈന് സഖാഫി ഉള്ളാള്‍,ഹാഫിള് ആഷിഖ് അബ്ദുറഹ്മാന് മൊഗ്രാല്‍ വിധികര്‍ത്താക്കളായി. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്,ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി,വൈസ് പ്രസിഡന്റ് അഷ്റഫ് ഒളവറ,സെക്രട്ടറിമാരായ സത്താര്‍ കുന്നുംകൈ,ഇസ്മായീല്‍ മുഗ്ലി,മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ,കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ടുകടവ്,തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഇസ്മായീല്‍ ഉദിനൂര്‍,ഖാലിദ് പികെസി,അമീര്‍ അലി ടിഎം,യൂസുഫ് നീലേശ്വരം, സെക്രട്ടറിമാരായ അബ്ദുല്ല ഒറ്റത്തായി,സിറാജ് മൗക്കോട്,മണ്ഡലം കെയര്‍ കോര്‍ഡിനേറ്റര്‍ സാദാത്ത് ഹുസൈന്,റഫീഖ് എന്‍പി,അബ്ദുല്‍ ഹമീദ് വിപി, ഇല്യാസ് പിവി,സുബൈര്‍ പിപി പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്കി. മണ്ഡലം ട്രഷറര്‍ മുസബ്ബിര്‍ ഇകെ നന്ദി പറഞ്ഞു.