ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
അബുദാബി : സൈക്കിള്‍ യാത്രക്കാര്‍ക്കായി അഭ്യന്തര മന്ത്രാലയം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഭ്യന്തര മന്ത്രാലയം, ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മുഖേന സംഘടിപ്പിക്കുന്ന ബോധവത്കരണം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസക്കാലം നീണ്ടുനില്‍ക്കും. സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ ഉപയോക്താക്കള്‍ക്കെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ടാണ് ബോധവത്കരണം ഒരുക്കുന്നത്.
ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും സരക്ഷിതമായ യാത്ര അനിവാര്യമാണെന്ന് അഭ്യന്തരമന്ത്രാലയം ബോധ്യപ്പെടുത്തും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും ഉത്തര വാദിത്തമുള്ള റോഡ് ഉപയോഗ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും യാത്രക്കാരില്‍ ആവശ്യമായ ബോധവത്കരണം നടത്തും. യുഎഇയിലുടനീളമുള്ള ഫെഡറല്‍,പ്രാദേശിക മന്ത്രാലയങ്ങള്‍,ഏജന്‍സിക ള്‍,വിവിധ ട്രാഫിക് സുരക്ഷാ ഓര്‍ഗനൈസേഷനുകള്‍ എന്നിവയെ ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കും. സൈക്കി ള്‍ പാതകള്‍ ഉപയോഗപ്പെടുത്തുക, വേഗപരിധി ഉറപ്പാക്കുക,ഹെല്‍മറ്റ് ധരിക്കുക,സുരക്ഷാ സംവിധാനങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കുക, തങ്ങള്‍ക്കും മറ്റുള്ളവര്‍ ക്കും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ സൈക്കിള്‍ ഉപയോക്താക്കളെ കൂടുതല്‍ ബോധവാന്മാരാക്കും.