കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഇസ്രാഈലി പൗരന് റബ്ബി സ്വി കോഗനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. പിടിക്കപ്പെട്ട ഉസ്ബൈകിസ്താന്‍ സ്വദേശികളെ ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞു. ഒളിമ്പി തോഹിറോവിച്ച്, മഹ്മൂദ് ജോണ്‍ അബ്ദുള്‍ റഹീം (28), അസീസി കാമിലോവിച്ച് (33) എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍. ഇവരുടെ ചിത്രങ്ങള്‍ അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. കേസില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഒമാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് 28 കാരനായ കോഗന് കൊല്ലപ്പെടുന്നത്. കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍, സാഹചര്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ അധികാരികളുടെ പ്രതിബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു. കുറ്റവാളികളെ വളരെ വേഗത്തില്‍ പിടിയിലായതായും സുരക്ഷാ ഏജന്‍സികളുടെ ഫലപ്രാപ്തിയെയും അവരുടെ ദ്രുത പ്രതികരണത്തെയും അധികൃതര്‍ പ്രശംസിച്ചു. റബ്ബിയെ കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വളരെ വേഗത്തിലാണ് തിരച്ചില്‍ നടത്തിയതും കുറ്റവാളികളെ കണ്ടെത്തിയതും. യുഎഇയും തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ സംരക്ഷിക്കാന്‍ പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചതായി യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.